Wednesday September 19th, 2018 - 8:55:am
topbanner
Breaking News

കണ്ണൂര്‍; ഭര്‍തൃമതിയെ കാണാതായി; 18 കാരനെയും കാണാനില്ലെന്ന് ബന്ധുക്കള്‍

NewsDesk
കണ്ണൂര്‍; ഭര്‍തൃമതിയെ കാണാതായി; 18 കാരനെയും കാണാനില്ലെന്ന് ബന്ധുക്കള്‍

കണ്ണൂര്‍: ഭര്‍തൃമതിയെ കാണാനില്ലെന്ന് പോലീസില്‍ പരാതി. തളിപ്പറമ്പ് കോടല്ലൂര്‍ നണിച്ചേരി പരക്കോത്തു വീട്ടില്‍ സുബിനേഷിന്റെ ഭാര്യ അശ്വതി (19) യെ കാണാനില്ലെന്ന് കാണിച്ച് സുബിനേഷിന്റെ ബന്ധുക്കളാണ് തളിപ്പറമ്പ പോലീസില്‍ പരാതിപ്പെട്ടത്.

നാലുമാസം മുമ്പാണ് സുബിനേഷ് അശ്വതിയെ വിവാഹം കഴിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാവിലെ ഏഴു മണിക്ക് വീട്ടില്‍ നിന്നും പോയതിനുശേഷം തിരിച്ചു വന്നിട്ടില്ലെന്ന് പരാതിയില്‍ പറയുന്നു. കാണാതാകുമ്പോള്‍ ചൂരിദാര്‍ ആണ് ധരിച്ചിരുന്നത്. വെളുത്ത നിറം. മലയാളം മാത്രം സംസാരിക്കും.

യുവതിയുടെ നാട്ടിലെ പതിനെട്ടുകാരനെയും കാണാനില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പോലീസ് യുവതിയുടെ മൊബൈലില്‍ ബന്ധപ്പെട്ടപ്പോള്‍ മംഗലാപുരം പരിധിയിലാണെന്നു അറിയാന്‍ സാധിച്ചു ഇപ്പോള്‍ മൊബൈല്‍ ഓഫാക്കിയ നിലയിലാണ്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മമ്മൂട്ടി വേണ്ട എന്ന് വെച്ച സിനിമകൾ മോഹൻലാലിൻറെ ഹിറ്റുകൾ

കുഞ്ഞുമായി ഭര്‍ത്താവിന്റെ വീട്ടുമുറ്റത്ത് സമരം നടത്തിയ യുവതിക്ക് നഷ്ടപരിഹാരം നല്‍കി

കബാലി സെന്‍സര്‍ കോപ്പി ചോര്‍ന്നു : കാണരുതെന്ന് അണിയറ പ്രവര്‍ത്തകര്‍

Read more topics: kannur, house wife, missing,
English summary
kannur nanicheri house wife missing, parakkothu subinesh wife aswathi
topbanner

More News from this section

Subscribe by Email