Monday September 24th, 2018 - 2:16:am
topbanner

പള്ളിക്കര അപകടം: കാറിന്റെ വേഗസൂചി 135 കിലോമീറ്റര്‍ സ്പീഡില്‍ നിശ്ചലമായ നിലയില്‍

NewsDesk
പള്ളിക്കര അപകടം: കാറിന്റെ വേഗസൂചി 135 കിലോമീറ്റര്‍ സ്പീഡില്‍ നിശ്ചലമായ നിലയില്‍

കാസര്‍ഗോഡ്: കാസര്‍ഗോഡ് പള്ളിക്കരയില്‍ കാര്‍ മരത്തിലിടിച്ച് ആറ് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ പെട്ട കാറിന്റെ വേഗസൂചി 135 കിലോമീറ്റര്‍ സ്പീഡില്‍ നിശ്ചലമായ നിലയില്‍. കാര്‍ നല്ല വേഗത്തിലായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പൊലീസിനോട് പറഞ്ഞത്.

കാര്‍ ഇടിച്ച ആല്‍മരം ചീന്തിയ നിലയിലായിരുന്നു. സ്വിഫ്റ്റ് കാറിന്റെ മുന്‍ഭാഗം തകര്‍ന്നുതരിപ്പണമായിരുന്നു. സമീപത്ത് നിന്ന് കിട്ടിയ മീറ്ററിന്റെ ഭാഗം പൊലീസ് പരിശോധിച്ചുവരികയാണ്. 135 കിലോമീറ്റര്‍ വേഗത കാട്ടി നിശ്ചലമായ നിലയിലാണ് സൂചിയുള്ളത്.

അപകടം നടക്കുമ്പോള്‍ കാര്‍ 135 കിലോമീറ്റര്‍ സ്പീഡില്‍ ഓടിയിരിക്കാനാണ് സാധ്യതയെന്നാണ് പൊലീസ് കരുതുന്നത്. ഡ്രൈവിങില്‍ തല്‍പരനായ സജീര്‍ ആദ്യമായൊന്നുമല്ല വണ്ടി ഓടിക്കുന്നത്. ചാറ്റല്‍ മഴയും മിനുസമുള്ള റോഡും വളയം അപകടത്തില്‍പെടാന്‍ ഇടയാക്കിയിരിക്കാം.

തിങ്കളാഴ്ച വൈകീട്ട് പള്ളിക്കര വില്ലേജ് ഓഫീസിനടുത്ത് കാര്‍ മരത്തിലിടിച്ചാണ് ഒരു കുടുംബത്തിലെ ആറുപേര്‍ മരിച്ചത്. മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനുശേഷം ചൊവ്വാഴ്ച്ച മൂന്നുമണിയോടെ ചേറ്റുകുണ്ടിലെ ഇബ്രാഹീം ബാദുഷ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കത്തിനത്തെിച്ചപ്പോഴേക്കും പള്ളിയും പരിസരവും ജനസാഗരമായിരുന്നു. തുടര്‍ന്ന് ഒരു മണിക്കൂര്‍ പൊതുദര്‍ശനത്തിനുശേഷം ആറുപേരെയും ഒരേസമയം ആറു ഖബറുകളിലേക്കായി ഇറക്കിവെച്ചു.  

മൂന്നുതവണയായി നടന്ന മയ്യിത്ത് നമസ്കാരത്തില്‍ ആയിരങ്ങള്‍ സംബന്ധിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും കാസര്‍കോട് ജനറല്‍ ആശുപത്രിയിലുമായാണ് മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയത്.

ജിഷ വധക്കേസ്; അസം സ്വദേശി പിടിയില്‍; കുറ്റസമ്മതം നടത്തി?

 ആരാധകരെ ഞെട്ടിച്ച് 'ദിലീപേട്ടാ...'എന്ന വിളിയുമായി മഞ്ജുവാര്യര്‍

ജിഷയുടെ കൊലപാതകത്തില്‍ ഒരു അജ്ഞാത സ്ത്രീക്ക് പങ്ക്?

 

 

Read more topics: pallikkara, car, accident, death
English summary
pallikkara car accident six people killed
topbanner

More News from this section

Subscribe by Email