topbanner
Sunday September 24th, 2017 - 5:50:pm
topbanner

നരേന്ദ്രമോദി സര്‍ക്കാരും പിണറായി സര്‍ക്കാരും ചേ​ട്ട​ൻ​ ബാ​വ​യും അ​നി​യ​ൻ​ ബാ​വ​യും: സു​മ ബാ​ല​കൃ​ഷ്ണ​ൻ

NewsDesk
നരേന്ദ്രമോദി സര്‍ക്കാരും പിണറായി സര്‍ക്കാരും ചേ​ട്ട​ൻ​ ബാ​വ​യും അ​നി​യ​ൻ​ ബാ​വ​യും: സു​മ ബാ​ല​കൃ​ഷ്ണ​ൻ

തളിപ്പറമ്പ്: നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരും പിണറായി വിജയന്റെ സംസ്ഥാന സര്‍ക്കാരും ചേട്ടന്‍ബാവയും അനിയന്‍ബാവയും പോലെയാണെന്ന് കെപിസിസി ജന.സെക്രട്ടറി സുമാ ബാലകൃഷ്ണന്‍. കേരളാ എന്‍ജിഒ അസോസിയേഷന്‍ തളിപ്പറമ്പ് ബ്രാഞ്ച് കമ്മറ്റിയുടെ 43-ാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

കോണ്‍ഗ്രസ് മുക്തഭാരതം എന്നത് മലര്‍പൊടിക്കാരന്റെ സ്വപ്‌നം മാത്രമാണെന്നും, കേന്ദ്ര കേരള സര്‍ക്കാറുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ഒരു തിരുത്തല്‍ ശക്തിയായി കേരളാ എന്‍ജിഒ അസോസിയേഷന്‍ മാറണമെന്നും സുമാ ബാലകൃഷ്ണന്‍ അവശ്യപ്പെട്ടു. ബ്രാഞ്ച് പ്രസിഡന്റ് പി.വി.വിനോദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളായ സി.ടി.സുരേന്ദ്രന്‍, ടി.മോഹന്‍കുമാര്‍, നാരായണന്‍കുട്ടി മനിയേരി, ജില്ലാ വൈസ് പ്രസിഡന്റ് കെ.പി.ഗിരീഷ്‌കുമാര്‍, കെ.പി.സി.ഹാരിസ്, എ.കല്‍പന എന്നിവര്‍ പ്രസംഗിച്ചു.

യാത്രയയപ്പ് സമ്മേളനം ജില്ലാ പ്രസിഡന്റ് കെ.കെ.രാജേഷ്ഖന്ന ഉദ്ഘാടനം ചെയ്തു. കെ.വി.അബ്ദുള്‍ റഷീദ്, എം.പി.ഷനീജ് എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി കെ.സുധാകരന്‍ സംഘടനാരേഖ അവതരിപ്പിച്ചു. കെ.വി.സതീഷ്‌കുമാര്‍, വി.പി.മോഹനന്‍, പി.സി.സാബു, കെ.വി.മഹേഷ് എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.

Read more topics: ngo association, taliparamba,
English summary
ngo association taliparamba branch conference
topbanner topbanner

More News from this section

Subscribe by Email