topbanner
Thursday November 23rd, 2017 - 10:16:pm
topbanner
Breaking News

അരൂരിൽ ദേശീയപാതയോരത്ത് കക്കൂസ് മാലിന്യം തള്ളുന്നു: നാട്ടുകാർ ദുരിതത്തിൽ

suvitha
അരൂരിൽ ദേശീയപാതയോരത്ത് കക്കൂസ് മാലിന്യം തള്ളുന്നു: നാട്ടുകാർ ദുരിതത്തിൽ

അരൂര്‍:ദേശീയപാരയോരത്ത് കക്കൂസ് മാലിന്യം തള്ളിയത് കാല്‍നടയാത്രികരെയും നാട്ടുകാരെയും ബുദ്ധിമുട്ടിലാക്കി. അരൂര്‍ ക്ഷേത്രം കവലക്കു തെക്കുഭാഗത്ത് ടോമാ കെയറിനു സമീപത്തുള്ള ബസ്സ് ബേക്ക് അരികിലാണ് കക്കൂസ് മാലിന്യം തള്ളിയത്.

ഈ പ്രദേശത്ത് നിരവധി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുകയും സമീപത്തായി ഒരു മത്സ്യമാര്‍ക്കറ്റ് പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്. മാര്‍ക്കറ്റില്‍ മത്സ്യം വാങ്ങുന്നതിന് നിരവധി ആളുകള്‍ ഇവിടെ എത്തുന്നതാണ്. ദേശീയപാതയുടെ അരികില്‍ ഒഴിച്ച മാലിന്യം സമീപത്തുള്ള സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലേക്കാണ് ഒഴുകിത്തെിയത്.

ഈ സ്ഥലം കുറച്ചു ദിവസങ്ങള്‍ക്കമുന്‍പ് നിര്‍മ്മാണ പ്രവര്‍ത്തനത്തിനായി ജെ.സി.ബി. ഉപയോഗിച്ച് വ്യത്തിയാക്കിയിരുന്നു പടിഞ്ഞാറുവശത്ത് കക്കൂസ് മാലിന്യവും കിഴക്കുഭാഗത്ത് ഹോട്ടലുകളില്‍നിന്നും വീടുകളില്‍നിന്നുമുള്ള മാലിന്യവും കിടക്കുന്നതിനാല്‍ കാല്‍നടയാത്രികര്‍ക്ക് ഇതുവഴിയുള്ള സഞ്ചാരം ദുരിതയാത്രയാണ്.

രാത്രി കാലങ്ങളിലെത്തുന്ന മാലിന്യ തള്ളുന്ന ടാങ്കറുകള്‍ക്ക് പോലിസ് കര്‍ശന നിര്‍ദ്ദേശം നല്‍കിയാല്‍ മാത്രമേ ഇത്തരം മാലിന്യനിക്ഷേപത്തിന് അറുതിവരുത്താവാന്‍ സാധിക്കൂവെന്ന് നാട്ടുകാർ പറഞ്ഞു.

Read more topics: aroor, natinal highway, waste
English summary
waste in the national highway
topbanner topbanner

More News from this section

Subscribe by Email