Friday June 22nd, 2018 - 6:46:am
topbanner
Breaking News

നാട്ടുകാര്‍ക്ക് വിഷുക്കൈനീട്ടമായി നണിച്ചേരി മുല്ലക്കൊടി പാലം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

NewsDesk
നാട്ടുകാര്‍ക്ക് വിഷുക്കൈനീട്ടമായി നണിച്ചേരി മുല്ലക്കൊടി പാലം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

തളിപ്പറമ്പ്: നാട്ടുകാരുടെ ചിരകാല അഭിലാഷമായ നണിച്ചേരി മുല്ലക്കൊടി പാലം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്റെ അധ്യക്ഷതയില്‍ ആയിരങ്ങളെ സാക്ഷി നിര്‍ത്തിയാണ് വിഷുക്കൈനീട്ടമായി മുഖ്യന്ത്രി പാലം ഉദ്ഘാടനം നിര്‍വഹിച്ചത്.

പതിറ്റാണ്ടുകളായി കടത്തുതോണിയായിരുന്നു നണിച്ചേരി മുല്ലക്കൊടി ഗ്രാമവാസികള്‍ക്ക് ആശ്രയം. ജയിംസ്മാത്യു എംഎല്‍എയുടെ സ്വപ്‌ന പദ്ധതികളിലൊന്നായാണ് പാലം പണം നിര്‍മാണം തുടങ്ങിയതും പൂര്‍ത്തീകരിച്ചതും.

ആന്തൂര്‍നഗരസഭക്കും മയ്യില്‍ പഞ്ചായത്തിനും ഇടയില്‍ വളപട്ടണം പുഴയ്ക്ക് കുറുകെയുള്ള പാലം ചന്ദ്രഗിരിപ്പാലം കഴിഞ്ഞാല്‍ വലുപ്പത്തില്‍ മലബാറില്‍ രണ്ടാംസ്ഥാനത്താണ്.

നണിച്ചേരിക്കടവ് പാലം തുറന്നുകൊടുക്കുന്നതോടെ മയ്യിലില്‍ നിന്നും തളിപ്പറമ്പിലേക്കുള്ള ദൂരം 10 കിലോമീറ്റര്‍ കുറയും. ആന്തൂര്‍ നഗരസഭയിലെ നണിച്ചേരികടവും മയ്യില്‍ പഞ്ചായത്തിലെ മുല്ലക്കൊടിയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ പാലം പ്രമുഖ നിര്‍മ്മാണ സ്ഥാപനമായ കാസര്‍ഗോട്ടെ ജാസ്മിന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് റിക്കാര്‍ഡ് വേഗത്തില്‍ പണി പൂര്‍ത്തിയാക്കിയത്.

എക്‌സ്പാന്‍ഷന്‍പോയന്റുകള്‍ ഇല്ലാതെ നിര്‍മ്മിച്ച ജില്ലയിലെ മൂന്നാമത്തെ പാലമാണ് നണിച്ചേരിക്കടവ് പാലം. ആദ്യത്തെ പാലമായ കോട്ടക്കീല്‍പട്ടുവംകടവ് പാലം കഴിഞ്ഞ ജനുവരി 16 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. ചപ്പാരപ്പടവിലെ മണിക്കല്‍ പാലം കഴിഞ്ഞ മാസം 22 നും തുറന്നു. ചെന്നൈ ഐഐടിയില്‍ നിന്ന് വിരമിച്ച പ്രൊഫസറും പ്രശസ്ത സ്ട്രക്ചറല്‍ എഞ്ചിനീയറുമായ ഡോ.പി.കെ.അരവിന്ദാക്ഷനാണ് പാലത്തിന്റെ രൂപകല്‍പ്പന നിര്‍വ്വഹിച്ചത്.

പൊതുമരാമത്തു വകുപ്പ് ചീഫ് എഞ്ചിനീയര്‍ പി.കെ.സതീശന്‍ നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി. 25 മീറ്റര്‍ അകലത്തില്‍ 15 സ്പാനുകളോടെ നിര്‍മ്മിച്ച നണിച്ചേരിക്കടവ് പാലത്തിന് 375 മീറ്ററാണ്‌നീളം. 39.6 കോടി രൂപയാണ് നിര്‍മ്മാണ ചെലവ്.

പാലത്തിന്റെ ഇരുഭാഗങ്ങളിലുമായി ഒന്നര മീറ്റര്‍ വീതിയില്‍ നടപ്പാതകളുണ്ട്. ഏഴരമീറ്ററാണ് പാലത്തിലെ റോഡിന്റെ വീതി. ഇരു ഭാഗത്തുമായി അപ്രോച്ച് റോഡിന്റെ നിര്‍മ്മാണവും ഇതിനകം പൂര്‍ത്തീകരിച്ചിട്ടുണ്ട്. നണിച്ചേരി ഭാഗത്ത് പൂവ്വം വരെ ഒരു കിലോമീറ്റര്‍ റോഡ് ഒന്‍പത് മീറ്റര്‍ വീതിയിലാണ് നിര്‍മ്മിച്ചത്. അഞ്ചര മീറ്റര്‍ വീതിയിലാണ് മെക്കാഡം ടാറിങ്ങ്. മുല്ലക്കൊടിഭാഗത്ത് 1.750 മീറ്റര്‍ നീളത്തിലാണ് പുതിയ റോഡ് നിര്‍മ്മിച്ചത്.

മുല്ലക്കൊടിയില്‍ നിന്ന് ചെക്യാട്ട്കാവ് വരെയുള്ള റോഡ് കണ്ണൂര്‍ വിമാനത്താവളം ലിങ്ക് റോഡായി മാറ്റുമെന്ന് നിര്‍മ്മാണ ചുമതലയുള്ള പിഡബ്ല്യുഡി പാലങ്ങള്‍ വിഭാഗം അസി.എഞ്ചിനീയര്‍ ഉമാദേവി പറഞ്ഞു. നണിച്ചേരി മുല്ലക്കൊടിചെക്യാട്ട്കാവ് പ്രദേശവാസികളുടെ വര്‍ഷങ്ങളായുള്ള ആഗ്രഹമാണ് നിരവധി കടമ്പകള്‍ കടന്ന് യാഥാര്‍ത്ഥ്യമായിരിക്കുന്ന പാലം.

2014 സെപ്റ്റംബര്‍ ഏഴിന് അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞാണ് പാലത്തിന്റെ ശിലാസ്ഥാപനം നടത്തിയത്. റിക്കാര്‍ഡ് വേഗത്തില്‍ രണ്ടര വര്‍ഷം കൊണ്ട് പാലത്തിന്റെയും അനുബന്ധ റോഡുകളുടേയും നിര്‍മ്മാണം പൂര്‍ത്തീകരിച്ചതിന് ജാസ്മിന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി ചെയര്‍മാന്‍ ടി.എ.അബ്ദുള്‍ റഹ്മാന്‍ഹാജിയെ മുല്ലക്കൊടിയില്‍ വെച്ച് നാട്ടുകാരും പാലം നിര്‍മ്മാണ കമ്മറ്റിയും ചേര്‍ന്ന് ആദരിച്ചതും പാലം നിര്‍മ്മാണ വേളയിലെ ഒരു അപൂര്‍വ്വതയായിരുന്നു.NANICHERI-PALAM-KANNUR

English summary
nanichery mullakodi bridge inaugurated by pinarayi vijayan

More News from this section

Subscribe by Email