topbanner
Tuesday October 24th, 2017 - 2:52:pm
topbanner

കണ്ണൂരിൽ കോണ്‍ഗ്രസ് നേതാവ് എന്‍ആര്‍ സ്മൃതി മണ്ഡപത്തിന് നേരെ കരിഓയില്‍ പ്രയോഗം

NewsDesk
കണ്ണൂരിൽ കോണ്‍ഗ്രസ് നേതാവ് എന്‍ആര്‍ സ്മൃതി മണ്ഡപത്തിന് നേരെ കരിഓയില്‍ പ്രയോഗം

കണ്ണൂര്‍: കണ്ണൂരിൽ കോണ്‍ഗ്രസ് നേതാവ് എന്‍ രാമകൃഷ്ണൻ സ്മൃതി മണ്ഡപത്തിന് നേരെ കരിഓയില്‍ പ്രയോഗം. എന്‍ രാമകൃഷ്ണന്റെ പയ്യാമ്പലത്തെ സ്മൃതി മണ്ഡപം കരിഓയില്‍ ഒഴിച്ച് വികൃതമാക്കി. എന്‍ ആറിന്റെ 76 ാം പിറന്നാളാണ് ഇന്ന്. എന്‍ ആര്‍ സാന്ത്വന ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ഇന്ന് രാവിലെ ജന്മദിനം സംഘടിപ്പിച്ചിരുന്നു.

ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി നേതാക്കളും ട്രസ്റ്റ് ഭാരവാഹികളും രാവിലെ പയ്യാമ്പലത്തെത്തിയപ്പോള്‍ കരി ഓയിലൊഴിച്ച് വികൃതമാക്കിയ സ്മൃതിമണ്ഡപമാണ് കണ്ടത്. ഇതേത്തുടര്‍ന്ന് സ്മൃതി കുടീരവും പരിസരവും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശുചീകരിച്ച ശേഷമാണ് പുഷ്പാര്‍ച്ചന നടത്തിയത്. ഡി സി സി പ്രസിഡന്റ് സതീശന്‍ പാച്ചേനി, പി രാമകൃഷ്ണന്‍, സുമാ ബാലകൃഷ്ണന്‍, അമൃതാ രാമകൃഷ്ണന്‍, എ ഡി മുസ്തഫ, വി വി പുരുഷോത്തമന്‍, സുരേഷ് ബാബു എളയാവൂര്‍, കെ ബാലകൃഷ്ണന്‍ മാസ്റ്റര്‍, സി വി സന്തോഷ്, ടി ഒ മോഹനന്‍, കെ വി രവീന്ദ്രന്‍, കല്ലിക്കോടന്‍ രാഗേഷ്, ജയസൂര്യ, കൂക്കിരി രാജേഷ്, കെ സുരേന്ദ്രന്‍, സി ടി ഗിരിജ, എന്‍ അബ്ദുറഹ്്മാന്‍, ടി സി താഹ തുടങ്ങിയവര്‍ സ്ഥലത്തെത്തിയിരുന്നു.n ramakrishnan smrithi mandapam kannur kari oil

സംഭവത്തില്‍ പ്രതിഷേധിച്ച് വൈകീട്ട് നാലിന് സ്‌റ്റേഡിയം കോര്‍ണറിലെ നെഹ്‌റു സ്തൂപത്തിന് സമീപത്ത് നിന്ന് പ്രതിഷേധ പ്രകടനം ആരംഭിക്കും. തുടര്‍ന്ന് ഐ എം എ ഹാളി്ല്‍ അനുസ്മരണ യോഗവും ചേരും. സ്മൃതി കുടീരത്തില്‍ അതിക്രമം കാട്ടി കരി ഓയിലൊഴിച്ച് വികൃതമാക്കിയ സാമൂഹ്യവിരുദ്ധര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കെ സി വേണുഗോപാല്‍ എം പി, കെ സുധാകരന്‍, കെ സി ജോസഫ് എം എല്‍ എ, സണ്ണി ജോസഫ് എം എല്‍ എ എന്നിവര്‍ ആവശ്യപ്പെട്ടു.

Read more topics: n ramakrishnan, kannur,
English summary
n ramakrishnan smrithi mandapam kannur kari oil
topbanner topbanner

More News from this section

Subscribe by Email