topbanner
Friday October 20th, 2017 - 4:55:am
topbanner

വടകര ഇനി അഞ്ചുനാള്‍ ഉത്സവ ലഹരിയില്‍

suvitha
വടകര ഇനി അഞ്ചുനാള്‍ ഉത്സവ ലഹരിയില്‍

വടകര: കാലിക്കറ്റ് യൂനിവേഴ്സിറ്റി യൂനിയന്‍ ബി സോണ്‍ കലോത്സവത്തിന് വടകര എം ഇ എസ് കോളേജില്‍ തുടക്കമായി. പ്രമുഖ ആര്‍ട്ടിസ്റ്റ് ഫിറോസ് വടകര സ്‌റ്റേജിതര പരിപാടി ഉദ്ഘാടനം ചെയ്തു.

യൂണിവേഴ്‌സിറ്റി യൂണിയന്‍ എക്‌സിക്ക്യൂട്ടീവ് മെമ്പര്‍ മുഹമ്മദ് സാഹിബ് അദ്ധ്യക്ഷത വഹിച്ചു. അഞ്ചു ദിവസങ്ങളിലായാണ് കലോത്സവം നടക്കുന്നത്.

സ്റ്റേജിന മത്സരങ്ങളുടെ ഉദ്ഘാടനം എം.യു.എം ഹൈസ്‌കൂളില്‍ 23ന് വൈകീട്ട് ആറിനു ഡോ. എം.കെ മുനീര്‍ എം.എല്‍.എ നിര്‍വഹിക്കും. ചലച്ചിത്ര താരം പത്മപ്രിയ ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും.

തിയതികളിലായി സ്റ്റേജിതര മത്സരങ്ങള്‍ വടകര എം.യു.എം ഹൈസ്‌കൂളില്‍ വച്ചാണ് നടക്കുക. 22, 23, 24 എന്നീ തീയതികളിലാണ് മത്സരങ്ങള്‍ നടക്കുന്നത്.

സൈക്ലോണ്‍ ഷെല്‍ട്ടര്‍, മുക്കോലഭാഗം ഗ്രൗണ്ട്, എം.യു.എം.യു.പി സ്‌കൂള്‍, മുക്കോലഭാഗം ജെ.ബി സ്‌കൂള്‍ എന്നിവയാണ് സ്റ്റേജിതര മത്സരങ്ങളുടെ മറ്റു വേദികള്‍.

യൂനിവേഴ്സിറ്റിയുടെ കീഴിലുള്ള 68 കോളജുകളില്‍ നിന്നായി 103 ഇനങ്ങളില്‍ 2144 മത്സരാര്‍ഥികളാണ് കലോത്സവത്തില്‍ പങ്കെടുക്കുക. 24ന് സമാപന സമ്മേളന ദിവസം മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി ഉദ്ഘാടനം ചെയ്യും.

Read more topics: vadakara, festivel, five days
English summary
Vatakara after five days of festival
topbanner topbanner

More News from this section

Subscribe by Email