topbanner
Tuesday May 30th, 2017 - 4:15:am
topbanner

എം.ജി യൂണിവേഴ്‌സിറ്റി വികാസ് പീഡിയയുമായി ബന്ധിപ്പിക്കും: വൈസ് ചാന്‍സിലര്‍

NewsDesk
എം.ജി യൂണിവേഴ്‌സിറ്റി വികാസ് പീഡിയയുമായി ബന്ധിപ്പിക്കും: വൈസ് ചാന്‍സിലര്‍

കോട്ടയം :മഹാത്മഗാന്ധി യൂണിവേഴ്‌സിറ്റി സമ്പൂര്‍ണ്ണ ഇ-ഭരണ സംവിധാനത്തിന് ഒരുങ്ങുകയാണന്ന് വൈസ് ചാന്‍സിലര്‍ ഡോ: ബാബു സെബാസ്റ്റ്യന്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തിന് കീഴിലുള്ള വികാസ് പീഡിയ പോര്‍ട്ടലുമായി യൂണിവേഴ്‌സിറ്റി സംവിധാനങ്ങളെ ബന്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.എം.ജി.യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ഗാന്ധിയന്‍ തോട്ട് ആന്റ് ഡവലപ്‌മെന്റ് സ്റ്റഡീസിന്റെ സഹകരണത്തോടെ നടത്തിയ വികാസ് പീഡിയ കോട്ടയം ജില്ലാതല ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്‌ദേഹം.

കേരളത്തില്‍ ആദ്യമായി എം.ജി.യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥികളുടെ രജിസ്‌ട്രേഷന്‍ മുതല്‍ സര്‍ട്ടിഫിക്കറ്റ്   വരെ എല്ലാ കാര്യങ്ങളും ഓണ്‍ ലൈന്‍ സംവിധാനത്തിലേക്ക് വരികയാണന്നും ഇതിനുള്ള നെറ്റ് വര്‍ക്കിംഗ് പൂര്‍ത്തിയായിട്ടുണ്ടന്നും വി.സി.കൂട്ടിച്ചേര്‍ത്തു.600 കമ്പ്യൂട്ടര്‍ ഇതിനായി വാങ്ങിയിട്ടുണ്ട്. ചോദ്യപേപ്പര്‍ അച്ചടി ഇനി മുതല്‍ ഉണ്ടാവില്ലന്നും പകരം യൂണിവേഴ്‌സിറ്റി തയ്യാറാക്കുന്ന ചോദ്യപേപ്പര്‍ പ്രത്യേക പാസ് വേര്‍ഡ് ഉപയോഗിച്ച് ലോക്ക് ചെയ്യും. പരീക്ഷ നടക്കുന്ന അന്ന് രാവിലെ പരീക്ഷാ സെന്ററിലെ പ്രിന്‍സിപ്പാളിന്റെ ഇ-മെയില്‍ വിലാസത്തിലേക്ക് അയച്ച് കൊടുക്കും.

പരീക്ഷയുമായി ബന്ധപ്പെട്ട മനുഷ്യ പ്രയത്‌നം 60 ദിവസത്തില്‍ നിന്ന് പകുതി യാക്കി കുറക്കാന്‍ ഇത് സഹായിക്കുമെന്നും വി.സി.പറഞ്ഞു. യൂണിവേഴ്‌സിറ്റിയുടെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും വികാസ് പീഡിയ പോര്‍ട്ടല്‍ വഴി വിദ്യാര്‍ത്ഥികളിലെത്തിക്കുമെന്നും ഇതിനുള്ള നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു. ശില്പശാലയില്‍ സ്‌കൂള്‍ ഓഫ് ഗാന്ധിയന്‍ തോട്ട് ആന്റ് ഡവലപ്‌മെന്റ് സ്റ്റഡീസ് ഡയറക്ടര്‍ ഡോ: റോയി സി.മാത്യു അധ്യക്ഷത വഹിച്ചു.

സെന്റര്‍ ഫോര്‍ യോഗ ആന്റ് നാച്ചുറോപതി ഓണററി ഡയക്ടര്‍ ഡോ: സി.ആര്‍.ഹരി ലക്ഷ്മീന്ദ്ര കുമാര്‍ ,കേരള അസോസിയേഷന്‍ ഓഫ് പ്രൊഫഷണല്‍ സോഷ്യല്‍ വര്‍ക്കേഴ്‌സ് ഭാരവാഹികളായ ഡോ: ഐപ് വര്‍ഗീസ്, ജെയിംസ് ഫിലിപ്പ് ആലപ്പാട്ട് ,റിസര്‍ച്ച് സ്‌കോളര്‍ മെറീന ജിബി തുടങ്ങിയവര്‍ പ്രസംഗിച്ചു. വികാസ് പീഡിയ പോര്‍ട്ടല്‍ പ്രവര്‍ത്തനങ്ങളെ കുറിച്ച് സ്റ്റേറ്റ് കോഡിനേറ്റര്‍ സി.വി.ഷിബു, ടെക് നിക്കല്‍ ഹെഡ് ജുബിന്‍ അഗസ്‌റ്യന്‍ എന്നിവര്‍ പദ്ധതി വിശദീകരണം നടത്തി. പോര്‍ട്ടലിന്റെ വിവിധ ഡൊമൈനുകളായ കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, ഊര്‍ജ്ജം, സാമൂഹ്യക്ഷേമം, ഇ-ഭരണം തുടങ്ങിയവയിലേക്ക് വിവര ദാതാക്കളായി സന്നദ്ധരായ നൂറോളം പേര്‍ ശില്പശാലയില്‍ പങ്കെടുത്തു.


Read more topics: mg university, vikas peediya,
English summary
mg university vikas peediya linking
topbanner topbanner

More News from this section

Subscribe by Email