topbanner
Friday September 22nd, 2017 - 2:36:am
topbanner

മാതാ അമൃതാനന്ദമയി അഞ്ചിന് കണ്ണൂരില്‍

NewsDesk
മാതാ അമൃതാനന്ദമയി അഞ്ചിന് കണ്ണൂരില്‍

കണ്ണൂര്‍: ബ്രഹ്മസ്ഥാന ക്ഷേത്ര വാര്‍ഷിക മഹോത്സവത്തിനായി മാതാ അമൃതാനന്ദമയി ജനുവരി 5ന് കണ്ണൂര്‍ പനങ്കാവിലെ മഠത്തിലെത്തുമെന്ന് അമൃതാനന്ദനമയി മഠാധിപതി സ്വാമി അമൃത കൃപാനന്ദപുരിയും ബ്രഹ്മചാരി പ്രജിത്തും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.വ്യക്തികളുടെ ആദ്ധ്യാമികവും ഭൗതീകവുമായ ഉന്നതിയ്ക്ക് വേണ്ടി ബ്രഹ്മസ്ഥാനം പ്രതിഷ്ഠ നടത്തിയ കണ്ണൂരിലെ 21മത്തെ ക്ഷേത്രമാണിത്.  വാര്‍ഷിക മഹോത്സവം 6,7 തീയതികളില്‍ നടക്കും. രണ്ടുദിവസവും രാവിലെ 10.30ന് അമ്മ വേദിയിലെത്തും. 
 
സാമൂഹ്യ സാംസ്‌കാരിക ആധ്യാത്മിക രംഗങ്ങളിലെ പ്രമുഖര്‍ ഹാരാര്‍പ്പണം ചെയ്യും. തുടര്‍ന്ന് അമ്മയുടെ അനുഗ്രഹ പ്രഭാഷണവും ഭക്തിഗാനസുധയും ധ്യാന പരിശീലനവും നടക്കും. തുടര്‍ന്ന് വിശ്വാസികള്‍ക്ക് അമ്മ ദര്‍ശനം നല്‍കും. തിരക്കൊഴിവാക്കാന്‍ ടോക്കണ്‍ സമ്പ്രദായത്തിലൂടെയാണ് ദര്‍ശനം നിയന്ത്രിക്കുക.
 
പ്രത്യേകം തയ്യാറാക്കിയ ഇരിപ്പിടങ്ങളില്‍ തന്നെ ടോക്കണുകള്‍ ലഭ്യമാക്കും. ഇരിപ്പിടത്തിന്റെ ക്രമമനുസരിച്ചാണ് ടോക്കണ്‍ വിതരണം.ഉദയാസ്തമന പൂജ, ലളിതസഹസ്രനാമാര്‍ച്ചന, രാഹുദോഷ നിവാരണ പൂജ, ശനിദോഷ നിവാരണ പൂജ, മഹാഗണപതി ഹോമം, മഹാമൃത്യുഞ്ജയ ഹോമം, മഹാസുദര്‍ശനഹോമം, മഹാധന്വന്തരി ഹോമം തുടങ്ങിയവ നടക്കും. പരിപാടിയില്‍ പങ്കെടുക്കുന്ന മുഴുവന്‍ പേര്‍ക്കും സൗജന്യമായി കുടിവെള്ളവും ഭക്ഷണവുമുണ്ടായിരിക്കും.കണ്ണൂരിലെത്തുന്ന അമ്മയെ സ്വാമി അമൃതാനന്ദപുരി, സ്വാമി പൂര്‍ണ്ണാമൃതാനന്ദ പുരി , സ്വാമിനി കൃഷ്ണാമൃത പ്രാണ തുടങ്ങിയവര്‍ അനുഗമിക്കും. 

English summary
mata amritanandamayi Kannur Brahmasthanam festival 6 & 7 January 2016
topbanner topbanner

More News from this section

Subscribe by Email