topbanner
Monday April 24th, 2017 - 8:43:pm
topbanner

കോട്ടയം റെയില്‍വെ സ്റ്റേഷനിലെ രണ്ടാമത്തെ നടപ്പാലം ഈ മാസം അവസാനത്തോടെ തുറന്നുകൊടുക്കും: ജോസ് കെ.മാണി

NewsDesk
കോട്ടയം റെയില്‍വെ സ്റ്റേഷനിലെ രണ്ടാമത്തെ നടപ്പാലം ഈ മാസം അവസാനത്തോടെ തുറന്നുകൊടുക്കും: ജോസ് കെ.മാണി

കോട്ടയം: കോട്ടയം റെയില്‍വെ സ്റ്റേഷനിലെ ഒന്നും രണ്ടും പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിച്ചുള്ള രണ്ടാമത്തെ നടപ്പാലം ഈ മാസം അവസാനത്തോടെ തുറന്നുകൊടുക്കുമെന്ന് ജോസ് കെ.മാണി എം.പി അറിയിച്ചു. നിര്‍മ്മാണം പൂര്‍ത്തിയാകുന്ന പാലം സന്ദര്‍ശിക്കാന്‍ ഉദ്യോഗസ്ഥരോടൊപ്പം കോട്ടയം റെയില്‍വെ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് എം.പി ഇക്കാര്യം അറിയിച്ചത്. ഒരു കോടി രൂപയോളമാണ് നിര്‍മ്മാണ ചെലവ്.

യാത്രക്കാരുടെ സുരക്ഷയ്ക്കായി റെയില്‍ സ്റ്റേഷനില്‍ നിലവിലുള്ള പാലത്തോടൊപ്പം രണ്ടാമതൊരു പാലം കൂടി നിര്‍മ്മിക്കണമെന്ന് ദക്ഷിണറെയില്‍വെ ജനറല്‍ മാനേജര്‍ അടക്കമുള്ള ഉന്നതഉദ്യോഗസ്ഥരോട് ജോസ് കെ.മാണി എം.പി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പുതിയ പാലത്തിന് അനുമതി ലഭിച്ചത്. നിലവിലുള്ള പാലത്തിന്റെ പടികള്‍ കയറാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് വേണ്ടി രണ്ടു എസ്‌ക്കലേറ്ററുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അതുപോലെ തന്നെ പുതിയ പാലത്തിന്റെ രണ്ട് പ്ലാറ്റ്ഫോമുകളിലും എസ്‌ക്കലേറ്ററുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും ജോസ് കെ.മാണി അറിയിച്ചു.

നൂറുകണക്കിന് യാത്രക്കാരാണ് നിലവില്‍ ഒന്നാം പ്ലാറ്റ്ഫോമില്‍ നിന്ന് രണ്ടാം പ്ലാറ്റ്ഫോമിലേക്ക് ട്രാക്ക് മുറിച്ചുകടക്കുന്നത്. നാഗമ്പടം ഭാഗത്തുനിന്നു കാല്‍നടയായി വരുന്നവര്‍ക്കും മറ്റും വളരെ പ്രയോജനപ്പെടുന്നതാണ് പുതിയ പാലം. പുതിയ നടപ്പാത യാഥാര്‍ത്ഥ്യമായതോടെ അപകടങ്ങള്‍ കുറയ്ക്കാനാവുമെന്നും ജോസ് കെ.മാണി പറഞ്ഞു. എറണാകുളം അഡീഷണല്‍ ഡിവിഷണല്‍ എന്‍ജിനീയര്‍ ജെയിംസ്, അസിസ്റ്റന്റ് എക്സി.എന്‍ജിനീയര്‍ (കണ്‍സ്ട്രക്ഷന്‍)ജോര്‍ജ് കുരുവിള, സ്റ്റേഷന്‍ മാനേജര്‍ സലിം, മുനിസിപ്പല്‍ കൗണ്‍സിലര്‍ സാബു പുളിമൂട്ടില്‍, തുടങ്ങിയവര്‍ എം.പിയ്ക്കൊപ്പമുണ്ടായിരുന്നു.

English summary
kottayam railway station jose k mani
topbanner topbanner

More News from this section

Subscribe by Email