topbanner
Monday July 24th, 2017 - 2:01:am
topbanner

കോട്ടയത്ത് അനധികൃത കളിമണ്‍ ഖനനം, വാഹനങ്ങള്‍ പിടിച്ചെടുത്തു

NewsDesk
കോട്ടയത്ത് അനധികൃത കളിമണ്‍ ഖനനം,  വാഹനങ്ങള്‍ പിടിച്ചെടുത്തു

കോട്ടയം: മീനച്ചിലാറിന്റെയും കട്ടച്ചിറത്തോടിന്റെയും സമീപത്ത് അനധികൃതമായി കളിമണ്‍ ഖനനം നടത്തി കടത്തുകയായിരുന്ന ടിപ്പര്‍ ലോറിയും മണ്ണുമാന്തിയന്ത്രവും റവന്യൂ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.കിടങ്ങൂര്‍ കട്ടച്ചിറയിലെ കളിമണ്‍ ഖനന കേന്ദ്രങ്ങളിലൊന്നാണ് അനധികൃതര്‍ പരിശോധന നടത്തിയത്.
മീനച്ചില്‍ നദീ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്നാണ് മീനച്ചില്‍ അഡീഷണല്‍ തഹസീല്‍ദാര്‍ ടി. ജെ. ജോസഫ്. കിടങ്ങൂര്‍ വില്ലേജാഫീസര്‍ എം ഡി ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വാഹനങ്ങള്‍ പിടച്ചെടുത്തത്. വാഹനങ്ങള്‍ കിടങ്ങൂര്‍ പോലീസ് സ്‌റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയാണ്. തിരുമല രാജേഷിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തു നിന്നാണ് കളിമണ്‍ ഖനനം നടത്തിയതിന് വാഹനങ്ങള്‍ പിടിച്ചെടുത്തത്.

പഞ്ചായത്തിന്റെയും മൈനിംങ് ജിയോളജി വകുപ്പിന്റെയും അനുമതിയില്ലാതെയാണ് ഖനനം നടത്തിയതെന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കുഴികളില്‍ നിന്നും ശക്തിയേറിയ മോട്ടോറുകള്‍ ഉപയോഗിച്ച് ചെള്ളി വെള്ളം പമ്പ് ചെയ്ത് മീനച്ചിലാറിന്റെ കൈവഴിയായ കട്ടച്ചിറ തോട്ടിലേയ്ക്ക് ഒഴുക്കുകയായിരുന്നു. വെള്ളം വറ്റിച്ച ശേഷം കളിമണ്‍ ഇളക്കി ടിപ്പര്‍ ലോറികളില്‍ കയറ്റി ഇഷ്ടിക കളങ്ങളിലേയ്ക്ക് കൊണ്ടുപോവുകയായിരുന്നു. കോട്ടയം ഡെപ്യൂട്ടി കളക്ടര്‍ സ്ഥലം സണ്ണി ജോണ്‍ സ്ഥലം സന്ദര്‍ശിച്ചു.

അതേസമയം ദൂര പരിധി ലംഘിച്ച് കളിമണ്‍ഖനനം വ്യാപകമാവുകയാണ് രാത്രികാലങ്ങളില്‍ മണ്ണുമാന്തിയന്ത്രം ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് നിരവധി ലോറികളിലാണ് കളിമണ്‍ കടത്തുന്നത്. ആറിന്റെയും തോടിന്റെയും നിശ്ചിത ദൂരപരിധി അകലം പാലിച്ച് വേണം ഇത്തരത്തില്‍ ഖനനം നടത്തണമെന്നാണ് നിയമം. ആറിനോട് ചേര്‍ന്നാണ് പലയിടത്തും ഖനനം നടത്തുന്നത്. ചെളി വെള്ളം പമ്പു ചെയ്യുന്നതിനാല്‍ ആറ്റിലെ വെള്ളം മലിനമാവുകയാണന്ന് നാട്ടുകാര്‍ പറയുന്നു. ആറിനേക്കാള്‍ താഴ്ച്ചയുള്ള വന്‍ഗര്‍ത്തങ്ങളാണ് ഖനനം മൂലം തീരങ്ങളില്‍ രൂപംകൊണ്ടിരിക്കുന്നത്.

ഇത്തരത്തില്‍ കളിമണ്‍ ഖനനം നടത്തി കോടികളുടെ വിലയുള്ള ഇഷ്ടികകളാണ് നിര്‍മ്മിച്ച് വില്‍ക്കുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് വ്യക്തമായ പരിശോധനകള്‍ നടത്തുവാന്‍ അധികൃതര്‍ തയ്യാറാവുന്നില്ലന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.

Read more topics: kottayam, Meenachil River,
English summary
kottayam meenachilaar reiver kalimannu
topbanner topbanner

More News from this section

Subscribe by Email