topbanner
Sunday April 23rd, 2017 - 7:29:pm
topbanner

കയര്‍ ഫെയറിലെ ചിത്രകലാ പ്രദര്‍ശനം ശ്രദ്ധേയമായി

NewsDesk
കയര്‍ ഫെയറിലെ ചിത്രകലാ പ്രദര്‍ശനം ശ്രദ്ധേയമായി

പത്തനംതിട്ട: കയര്‍വികസനവകുപ്പും പ്രമാടം ഗ്രാമപഞ്ചായത്തും സംയുക്തമായി പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ചിട്ടുള്ള കേരള കയര്‍ ഫെയറിനോടനുബന്ധിച്ചുള്ള ചിത്രകലാ പ്രദര്‍ശനം ശ്രദ്ധേയമായി. പത്തനംതിട്ട പ്രസ് ക്ലബിന്റെയും ജില്ലയിലെ പ്രമുഖ ആര്‍ട് ഗ്രൂപ്പായ ചതുരാത്മയുടെയും ആഭിമുഖ്യത്തില്‍ നൂറിലേറെ ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കോന്നി ആനത്താവളത്തില്‍ ഈമാസം ആദ്യം സംഘടിപ്പിച്ച ചിത്രകലാ ക്യാമ്പില്‍ രചിക്കപ്പെട്ട ചിത്രങ്ങള്‍ പ്രദര്‍ശനത്തില്‍ പ്രത്യേക വിഭാഗമായാണ് അവതരിപ്പിച്ചിട്ടുള്ളത്. റവന്യു-കയര്‍ വകുപ്പ് മന്ത്രി അടൂര്‍ പ്രകാശിന്റെ നിര്‍ദേശ പ്രകാരമാണ് ചിത്രങ്ങള്‍ കയര്‍ ഫെയറില്‍ പ്രദര്‍ശനത്തിനായി ഉള്‍പ്പെടുത്തിയത്. ജില്ലയിലെ ടൂറിസം സാധ്യതകളെ കേരളത്തിനകത്തും പുറത്തും പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ആനക്കൂടും കുട്ടവഞ്ചി സവാരിയും ചിത്രകാരന്മാർ  തങ്ങളുടെ ഭാവനയ്‌ക്കൊപ്പം നിറം നല്‍കി അവതരിപ്പിച്ചിരിക്കുന്നത്.

അക്രിലിക്, ജലച്ചായം എന്നീ മാധ്യമങ്ങളില്‍ രചിക്കപ്പെട്ടവയാണ് ചിത്രങ്ങള്‍. ഗ്രാമീണ മേഖലയില്‍ ഇതാദ്യമായാണ് ഇത്തരത്തില്‍ വിപുലമായ ചിത്രപ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. സി. കെ. വിശ്വനാഥന്‍, സി.പി. പ്രസന്നന്‍, രാജകല, ഭദ്രന്‍ കാര്‍ത്തിക, ഫാ. ജോര്‍ജ് ജോസഫ്, ഡിപിഎഫ്‌സി ബോസ്, അജയന്‍, അവിനാഷ് ബോസ്, അരവിന്ദന്‍, രമേശ്, വി.സി. അനില്‍, ഗ്രേസി ഫിലിപ്പ് എന്നിവരുടെ ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഉള്ളത്.

Read more topics: kayar, fair ,photo, show, pathanamthitta
English summary
kayar fair photo show pathanamthitta
topbanner topbanner

More News from this section

Subscribe by Email