topbanner
Friday February 23rd, 2018 - 9:52:am
topbanner
Breaking News

കാപ്പാനിയമപ്രകാരം കായംകുളം സ്വദേശി അറസ്റ്റിൽ

NewsDesk
കാപ്പാനിയമപ്രകാരം  കായംകുളം സ്വദേശി അറസ്റ്റിൽ

കായംകുളം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പുള്ളിക്കണക്ക് കാട്ടീറേതു വടക്കത്തിൽ ഉണ്ണികൃഷ്ണൻ (28) നെയാണ്. കാപ്പ നിയമപ്രകാരം കായംകുളം സർക്കിൾ ഇൻസ്പെക്ടർ കെ സദന്റെ നേതൃത്വത്തിലുള്ള ആന്റി ഗുണ്ടാ സംഘം അറസ്റ്റ് ചെയ്തത്.

ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടണാണ്. ഉണ്ണിക്കൃഷ്ണനെതിരെ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്.

കായംകുളത്തു പ്രദേശത്തു അടുത്ത കാലത്തായി പോലീസിനെ ആക്രമിച്ചത് ഉൾപ്പെടെയുള്ള ഗുണ്ടാ ആക്രമണങ്ങൾ അമർച്ച ചെയ്യുന്നതിന്റെ ഭാഗമായ ശക്തമായ നടപടിയാണ് കുറ്റവാളികൾക്കെതിരെ കാപ്പ നിയമം പ്രയോഗിക്കുന്നത് എന്ന് പോലീസ് വൃത്തങ്ങൾ പറഞ്ഞു.

കായംകുളം സദന്റെ നേതൃത്വത്തിലുള്ള ആന്റി ഗുണ്ടാ സ്‌ക്വാഡിലെ അംഗങ്ങളായ ഇല്ല്യാസ്, സന്തോഷ്, അജിത്‌, അമീർഖാൻ, പ്രതാപൻ, സിറിൾ എന്നിവർ അടങ്ങിയ സംഘമാണ് ഉണ്ണികൃഷ്ണനെ അറസ്റ്റ് ചെയ്തത്.

Read more topics: kayakulam, arrest,
English summary
kayakulam kappa niyamaprakaram arrest
topbanner

More News from this section

Subscribe by Email