topbanner
Thursday June 29th, 2017 - 6:01:am
topbanner

21 കാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

NewsDesk
21 കാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

കട്ടപ്പന: 21 കാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തങ്കമണി നെല്ലിപ്പാറ വെട്ടിക്കാലായിൽ ജോർളിനാണ് (24) അറസ്റ്റിലായത്. 2015ൽ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയുടെ വീട്ടിൽ മറ്റാരും ഇല്ലാത്ത സമയങ്ങളിൽ എത്തി ഇയാൾ പീഡിപ്പിച്ചുവെന്ന പരാതിയെ തുടർന്നാണ് അറസ്റ്റ്. കഴിഞ്ഞ വർഷം ഏപ്രിലിലാണ് ആദ്യം പെൺകുട്ടിയുടെ വീട്ടിലെത്തിയത്. തുടർന്ന് പെൺകുട്ടിയുടെ നഗ്‌നചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയശേഷം ഇതുകാട്ടി ഭീഷണിപ്പെടുത്തി പീഡനം തുടർന്നു.

പീഡനവും ശാരീരിക ഉപദ്രവവും തുടർന്നതോടെ പെൺകുട്ടി മാതാപിതാളോട് വിവരം പറയുകയും കട്ടപ്പന സി.ഐ: വി.എസ്. അനിൽകുമാറിനു പരാതി നൽകുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പിടികൂടിയ പ്രതിയുടെ പക്കലുള്ള മൊബൈലിൽ നിന്ന് പെൺകുട്ടിയുടെ അശ്ലീല ചിത്രങ്ങൾ കണ്ടെത്തി. ഇയാളെ കോടതിയിൽ ഹാജരാക്കി.

Read more topics: kattappana, nellippara, abused,
English summary
kattappana nellippara abused case youth arrest
topbanner topbanner

More News from this section

Subscribe by Email