topbanner
Thursday June 29th, 2017 - 6:00:am
topbanner

കണ്ണൂരിൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ന് വെട്ടേറ്റ സംഭവം: 15 പേർക്കെതിരേ കേസ്

NewsDesk
കണ്ണൂരിൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ന് വെട്ടേറ്റ സംഭവം: 15 പേർക്കെതിരേ കേസ്

കണ്ണൂർ: ക​ണ്ണാ​ടി​പ്പ​റ​മ്പ് പു​ല്ലൂ​പ്പി​യി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ന് വെട്ടേറ്റ സംഭവം 15 പേർക്കെതിരേ മ​യ്യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. പു​ല്ലൂ​പ്പി ബൂ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് മു​നീ​ഫി (26) നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം വെ​ട്ടേ​റ്റ​ത്. മു​നീ​ഫ് പ​രി​ക്കു​ക​ളോ​ടെ ത​ല​ശേ​രിയിലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

പ്രതികൾക്കായി പോലീസ് തെരച്ചിൽ നടത്തിയെങ്കിലും ആരെയും ഇതുവരെ കസ്റ്റഡിയിലെടുക്കാൻ കഴിഞ്ഞിട്ടില്ല. ആ​ക്ര​മ​ണം ന​ട​ന്ന സ്ഥ​ല​ത്തെ സി​സി​ടി​വി കാ​മ​റ​ക​ൾ പോ​ലീ​സ് ഇ​ന്ന് പ​രി​ശോ​ധിക്കും.

കഴിഞ്ഞദിവസം രാത്രി 10 മണിയോടെ ബസ് വെയ്റ്റിംഗ് ഷെല്‍ട്ടറില്‍ നില്‍ക്കുകയായിരുന്ന മുനീസിനെ ബൈക്കുകളിലെത്തിയ ഒരു സംഘം അക്രമിക്കുകയായിരുന്നു.

അക്രമത്തിന് പിന്നില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകരാണെന്ന് യൂത്ത് കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു. അക്രമത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്സിന്റെ ആഹ്വാന പ്രകാരം കണ്ണാടിപ്പറമ്പ് വില്ലേജില്‍ ഹര്‍ത്താല്‍ ആചരിച്ചിരുന്നു.

അക്രമികളെ ഉടന്‍ പിടികൂടണമെന്നും ആര്‍ എസ് എസ്സിന്റെ കാപാലികതയുടെ ഏറ്റവും അവസാന ഉദാഹരണമാണ് മുനീസിന് നേരെയുള്ള അക്രമമെന്നും യൂത്ത് കോണ്‍ഗ്രസ് ലോക്‌സഭാ മണ്ഡലം പ്രസിഡണ്ട് റിജില്‍ മാക്കുറ്റി പ്രസ്താവനയില്‍ പറഞ്ഞു.

Read more topics: kannur, congress, worker,
English summary
kannur kannadiparamba congress worker vettettu
topbanner topbanner

More News from this section

Subscribe by Email