topbanner
Sunday September 24th, 2017 - 5:45:pm
topbanner

ചക്ക-മാങ്ങ-തേങ്ങ കുട്ടികളുടെ വേനൽക്കാല സഹവാസ ക്യാമ്പ് തുടങ്ങി

suvitha
ചക്ക-മാങ്ങ-തേങ്ങ കുട്ടികളുടെ വേനൽക്കാല സഹവാസ ക്യാമ്പ് തുടങ്ങി

കോളിയടുക്കം: ചെമ്മനാട് ഗ്രാമപഞ്ചായത്തും ജില്ലാ ശുചിത്വമിഷനും ചേർന്ന് നടത്തുന്ന "ചക്ക-മാങ്ങ-തേങ്ങ" കുട്ടികളുടെ
വേനൽക്കാല സഹവാസ ക്യാമ്പ് കോളിയടുക്കം ഗവ:യു പി സ്‌ക്കൂളിൽ തുടങ്ങി. ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ ഗവർമെന്റ്,എയ്ഡഡ് സ്‌കൂളുകളിലെ യുപി വിഭാഗത്തിൽ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട 50 കുട്ടികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.

സ്‌ക്കൂൾ പിടിഎ, കുടുംബശ്രീ, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകുന്നു. പിലിക്കോട് കാർഷിക സർവ്വകലാശാലയിൽ നിന്നും നാട്ടിൽനിന്നും ശേഖരിച്ച വിവിധ മാമ്പഴങ്ങളുടെ പ്രദർശനവും നടന്നു വരുന്നുണ്ട്. വിവിധമേഖലകളിലെ വിദഗ്ധർ നയിക്കുന്ന ക്യാമ്പിൽ അജൈവ മാലിന്യസംസ്കരണം,പരിസരശുചീകരണം, നാടൻ ഭക്ഷണശീലങ്ങൾ, നാട്ടറിവുകൾ, വിനോദ കലാപരിപാടികൾ എന്നിവ ഉണ്ടായിരിക്കും.

ചക്ക, മാങ്ങ, തേങ്ങ, തണ്ണിമത്തൻ, പൈനാപ്പിൾ, പയർ,മുതിര, കഞ്ഞി, അച്ചാർ, ചമ്മന്തി തുടങ്ങിയവ ചേർന്ന വിഭവങ്ങളാണ് ക്യാമ്പിൽ നൽകിയത്. ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബ്ദുൽഖാദർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ വി ഗീത അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻന്മാരായ ഷംസുദ്ധീൻ തെക്കിൽ, ഷാസിയ സി എം ഗീതാ ബാലകൃഷ്ണൻ , വാർഡ്‌മെമ്പർ എൻവി ബാലൻ, പിടിഎ പ്രസിഡന്റ് പി. വിജയൻ, എ. നാരായണൻ നായർ, കെ. സുരേന്ദ്രൻ,കെ വനജകുമാരി, എന്നിവർ പ്രസംഗിച്ചു.

ഹെഡ്മാസ്റ്റർ എ പവിത്രൻ സ്വാഗതവും ക്യാമ്പ് കോർഡിനേറ്റർ വിനോദ്‌കുമാർ പെരുമ്പള നന്ദിയും പറഞ്ഞു. നിർമൽകുമാർ കാറഡുക്ക, ഡോ. സിഎം കായിഞ്ഞി, പി മധു എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സെടുത്തു.ഇന്ന് പുഷ്പാകരൻ ബെണ്ടിച്ചാൽ, വിനോദ്‌കുമാർ പെരുമ്പള, ഷാസിയ സിഎം,എ വിദ്യ എന്നിവർ വിവിധ സെഷനുകൾ നയിക്കും.

English summary
started a camp in jackfruit and mango
topbanner topbanner

More News from this section

Subscribe by Email