Wednesday June 20th, 2018 - 10:24:pm
topbanner
Breaking News

കോളേജ് ആക്രമണം: കേസ് ദുര്‍ബലപ്പെടുത്താന്‍ പോലീസ് ശ്രമമെന്ന് മാനേജ്‌മെന്റ്

suvitha
കോളേജ് ആക്രമണം: കേസ് ദുര്‍ബലപ്പെടുത്താന്‍ പോലീസ് ശ്രമമെന്ന് മാനേജ്‌മെന്റ്

മാവേലിക്കര: കോളേജ് അടിച്ചുതകര്‍ത്ത സംഭവത്തില്‍ കേസ് ദുര്‍ബലപ്പെടുത്താന്‍ പോലീസിന്റെ ഭാഗത്ത് നിന്ന് നീക്കം നടക്കുന്നതായി കോളേജ് മാനേജ്മെന്റ് ആരോപിച്ചു.

അമ്പതോളം ആക്രമികള്‍ കോളേജ് അടിച്ചു തകര്‍ത്ത സമയത്ത് നൂറോളം പോലീസ് ഉദ്യോഗസ്ഥരാണ് ഇവിടെ ഉണ്ടായിരുന്നത്. പോലീസ് ഇടപെട്ടിരുന്നെങ്കില്‍, കോടതി സംരക്ഷണം നല്‍കണമെന്ന് ഉത്തരവുള്ള കോളേജില്‍ ആക്രമണം നടത്താന്‍ ആക്രമികള്‍ക്ക് കഴിയില്ലായിരുന്നു.

പോലീസും സമരക്കാരും തമ്മിലുള്ള ധാരണയാണ് ആക്രമണത്തിന് ഇടയാക്കിയത്. മുന്നൂറോളം എസ്എഫ്ഐക്കാരാണ് ആക്രമണം നടത്തിയതെന്നുള്ള എഫ്ഐആര്‍ പോലീസ് മനപ്പൂര്‍വ്വം കെട്ടിച്ചമച്ചതാണ്.

കോളേജിലെ സിസി ടിവി ക്യാമറയില്‍ നിന്ന് ലഭിച്ചിട്ടുള്ള ചിത്രങ്ങള്‍ ഇത് വ്യക്തമാക്കുന്നു. യഥാര്‍ത്ഥ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ഈ ദൃശ്യങ്ങള്‍ ഉപയോഗപ്പെടുത്തുമെന്നും പോലീസിന്റെ അനാസ്ഥക്കെതിരെ നിയമ പോരാട്ടം നടത്തുമെന്നും മാനേജ്മെന്റ് അറിയിച്ചു.

English summary
College attack: case management to revoke the police already

More News from this section

Subscribe by Email