topbanner
Saturday November 25th, 2017 - 11:09:am
topbanner
Breaking News

പരസ്യം നല്‍കിയില്ല; ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ ലേലം റദ്ദാക്കി

NewsDesk
പരസ്യം നല്‍കിയില്ല; ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ ലേലം റദ്ദാക്കി

കോട്ടയം: ദേവസ്വം വെബ്‌സൈറ്റുകളില്‍ പരസ്യം പ്രസിദ്ധീകരിച്ചില്ലെന്ന പരാതിയെ തുടര്‍ന്നു ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ എണ്ണവില്‍പനയുടെ കുത്തകപ്പാട്ടം റദ്ദാക്കി. ക്ഷേത്രത്തിന്റെ നടയ്ക്കു മുന്നില്‍ എണ്ണയും മറ്റു പൂജാദ്രവ്യങ്ങളും വില്‍ക്കുന്നതിനു നല്‍കിയ കുത്തകപ്പാട്ടമാണ് കഴിഞ്ഞ ദിവസം ദേവസ്വം കമ്മിഷണര്‍ ഇടപെട്ടു റദ്ദാക്കിയത്.കഴിഞ്ഞദിവസം നടന്ന ലേലം റെക്കോര്‍ഡ് തുകയായ 95 ലക്ഷം രൂപയ്ക്കാണ് ഉറപ്പിച്ചത്.

14ന് നടന്ന ലേലമാണ് റദ്ദാക്കിയിരിക്കുന്നത്. രണ്ടുപേര്‍ മാത്രമാണ് പങ്കെടുത്തത്. ഇതില്‍ 95 ലക്ഷം രൂപയോളം ക്വോട്ട് ചെയ്തയാള്‍ക്ക് ലേലം ഉറപ്പിച്ചുനല്‍കിയിരുന്നു. ലേല നടപടികള്‍ സംബന്ധിച്ച് ദേവസ്വം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചില്ലെന്നാരോപിച്ചു നല്‍കിയ പരാതിയിലാണു നടപടി.

ലേലത്തിന്റെ അറിയിപ്പ് ദേവസ്വം ബോര്‍ഡ് വെബ്‌സൈറ്റില്‍ നല്‍കാതിരുന്നതുമൂലം സ്ഥിരമായി ലേലത്തില്‍ പങ്കെടുക്കുന്നവര്‍ക്കു ക്വട്ടേഷന്‍ ക്വോട്ട് ചെയ്യാന്‍ സാധിച്ചില്ലെന്നായിരുന്നു പരാതി. ഇതെത്തുടര്‍ന്നാണ് ലേലം റദ്ദു ചെയ്യാന്‍ തീരുമാനം എടുത്തത്. ഇ-ടെന്‍ഡര്‍ വഴിയാണ് ഇത്തവണ എണ്ണ കുത്തകപ്പാട്ടം ലേലം ചെയ്തു നല്‍കിയത്. പുനര്‍ലേലം 28ന് രാവിലെ 11ന് വൈക്കം ഡെപ്യൂട്ടി ദേവസ്വം കമ്മിഷണറുടെ ഓഫിസില്‍ നടക്കും. 25 വരെ ക്വട്ടേഷന്‍ സമര്‍പ്പിക്കാം.

Read more topics: eattumanu mahadeva temple, auction,
English summary
eattumanu mahadeva temple auction stopped
topbanner topbanner

More News from this section

Subscribe by Email