Wednesday November 14th, 2018 - 11:17:am
topbanner

ആശാസ്യകരമല്ലാത്ത നബിദിന ഘോഷയാത്രകള്‍ എതിര്‍ക്കുമെന്ന് ജയരാജന്‍

NewsDesk
ആശാസ്യകരമല്ലാത്ത നബിദിന ഘോഷയാത്രകള്‍ എതിര്‍ക്കുമെന്ന് ജയരാജന്‍

കണ്ണൂര്‍: ശ്രീകൃഷ്ണജയന്തി ഘോഷയാത്രയിലെ വര്‍ഗീയത മാത്രമല്ല മുസ്ലീങ്ങള്‍ക്കിടയില്‍ മതഭ്രാന്ത് പടര്‍ത്താന്‍ ശ്രമിച്ചാല്‍ അതിനെയും സിപിഎം എതിര്‍ക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്‍.

ശ്രീകൃഷ്ണജയന്തി ഘോഷയാത്രയെ സിപിഎം എതിര്‍ത്തപ്പോള്‍ നബിദിന ഘോഷയാത്രയെ ഇതുപോലെ എതിര്‍ക്കുമോയെന്നു പലരും ചോദിച്ചു. ഹിന്ദുമത വിശ്വാസികളെ മതഭ്രാന്തിലേക്കു നയിക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുമ്പോള്‍ അതിനെ കമ്യൂണിസ്റ്റുകാര്‍ എതിര്‍ക്കുന്നു.

അതുപോലെ ആശാസ്യകരമല്ലാത്ത നബിദിന ഘോഷയാത്രയിലൂടെ ഇസ്ലാംമത വിശ്വാസികള്‍ക്കിടയില്‍ ആരെങ്കിലും മതഭ്രാന്ത് പടര്‍ത്താന്‍ ശ്രമിച്ചാല്‍ അതിനെയും സിപിഎം എതിര്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു.

സിപിഎം എല്ലാ മതവിശ്വാസങ്ങളെയും സംരക്ഷിക്കാന്‍ ശ്രമിക്കുന്ന പാര്‍ട്ടിയാണെന്നും ജയരാജന്‍ പറഞ്ഞു. കണ്ണൂര്‍ പവന്നൂര്‍മൊട്ടയില്‍ കോണ്‍ഗ്രസ്, ലീഗ് പാര്‍ട്ടികളില്‍ നിന്നു രാജിവച്ചെത്തിയ പ്രവര്‍ത്തകര്‍ക്കു സിപിഎം നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മകള്‍ക്കെതിരായ ആരോപണം: രൂക്ഷ വിമര്‍ശനവുമായി നടന്‍ ദിലീപ്

എന്നും ഓര്‍മ്മയിലുള്ള ഓണം മോനിഷയോടൊപ്പമുള്ളതെന്ന് വിനീത്

English summary
cpm to protest nabidina ghoshayathra says p jayarajan
topbanner

More News from this section

Subscribe by Email