topbanner
Thursday May 25th, 2017 - 1:05:am
topbanner

മോറാഴ അഴീക്കോടന്‍ മന്ദിരം ഏപ്രില്‍ 12ന് മുഖ്യമന്ത്രി ഉദഘാടനം ചെയ്യും

NewsDesk
മോറാഴ അഴീക്കോടന്‍  മന്ദിരം ഏപ്രില്‍ 12ന് മുഖ്യമന്ത്രി ഉദഘാടനം ചെയ്യും

കണ്ണൂർ: സിപിഐഎം മോറാഴ ലോക്കല്‍ കമ്മറ്റിക്കു വേണ്ടി മോറാഴ സെന്‍ഡ്രലില്‍ നിര്‍മ്മിച്ച അഴീക്കോടന്‍ മന്ദിരത്തിന്റെ ഉദ്ഘാടനം ഏപ്രില്‍ 12ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും.

മോറാഴ സെന്‍ഡ്രലില്‍ വിലക്ക് വാങ്ങിയ 8 സെന്റ് സ്ഥലത്താണ് 30 ലക്ഷം രൂപ ചിലവില്‍ അഴീക്കോടന്‍ മന്ദിരം നിര്‍മ്മിച്ചത്. നര്‍മ്മാണമാരംഭിച്ച് 8മാസം കൊണ്ട് പൂര്‍ത്തീകരിച്ചു. നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ വന്‍ ജനകീയ പങ്കാളിത്തമുണ്ടായെന്ന് സംഘാടകര്‍ പറഞ്ഞു. രണ്ടു നിലയുളള കെട്ടിടത്തില്‍ ദൈനംദിന സംഘടനാ പ്രവര്‍ത്തനത്തിന് ആവശ്യമായ സൗകര്യങ്ങള്‍ക്കു പുറമെ 400 പേര്‍ക്ക് ഇരിക്കാന്‍ സൗകര്യമുളള കോണ്‍ഫ്രന്‍സ് ഹാളും ഒരുക്കിട്ടുണ്ട്.

ഇന്റര്‍നെറ്റ് സൗകര്യം ഏര്‍പ്പെടുത്തി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആവശ്യമായ പരിശീലനത്തിനുളള സൗകര്യം ഏര്‍പ്പെടുത്തും. ഏപ്രില്‍ 12 ബുധനാഴ്ച്ച വൈകുന്നേരം 4.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും.

എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പി ജയരാജന്‍ ഫോട്ടോ അനാഛാദനവും, ജയിംസ്മാത്യു എംഎല്‍എ ഉപഹാര വിതരണവും നടത്തും. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇവിടെ സ്ഥാപിച്ചിരുന്ന അഴീക്കോടന്‍ പ്രതിമ നവീകരിച്ച് പുനസ്ഥാപിക്കും. പത്രസമ്മേളനത്തില്‍ കെ. കുഞ്ഞപ്പ, പി.കെ ശ്യാമള ടീച്ചര്‍,പി.മുകുന്ദന്‍, കെ.ഗണേശന്‍,എ.വി ബാബു, പണ്ടാരി ബാലന്‍ എന്നിവര്‍ പങ്കെടുത്തു

Read more topics: cpm, morazha,
English summary
cpm morazha azheekoden manthiram inauguration
topbanner topbanner

More News from this section

Subscribe by Email