topbanner
Saturday September 23rd, 2017 - 4:32:pm
topbanner

സി.പി.ഐയുടെ വകുപ്പായ വനംവകുപ്പിനെതിരെ സി.പി.എം രംഗത്ത്

suvitha
സി.പി.ഐയുടെ വകുപ്പായ വനംവകുപ്പിനെതിരെ സി.പി.എം രംഗത്ത്

വണ്ടിപ്പെരിയാര്‍: തേക്കടി വിഷയത്തിൽ സി.പി.ഐയുടെ വകുപ്പായ വനംവകുപ്പിനെതിരെ സി.പി.എം രംഗത്തെത്തി. തേക്കടി വിനോദ സഞ്ചാര കേന്ദ്രത്തിലെ വാഹന പാര്‍ക്കിങ്‌ ഒഴിവാക്കുകയും സ്വകാര്യ വാഹനങ്ങള്‍ക്ക്‌ തേക്കടിയിലേക്കു നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്‌ത നടപടി വനംവകുപ്പു പിന്‍വലിക്കണമെന്നു സി.പി.എം പീരുമേട്‌ ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.

കഴിഞ്ഞ മാര്‍ച്ച്‌ ഒന്നുമുതല്‍ നടപ്പാക്കിയ പുതിയ പരിഷ്‌കാരം വിനോദസഞ്ചാര മേഖലയെ തകര്‍ക്കാനുള്ള നീക്കാമോയെന്നു സംശയിക്കേണ്ടിയിരിക്കുന്നു. തേക്കടി തടാകത്തിലെ ബോട്ടിങ്‌ കുറയ്‌ക്കുന്നതു സഞ്ചാരികളുടെ വരവിനെയും ബാധിക്കുന്നു. 2011 മുതലാണ്‌ വനം വകുപ്പ്‌ തേക്കടിയിലെ ടൂറിസത്തെ തകര്‍ക്കാനുള്ള നീക്കം ആരംഭിച്ചത്‌.

ഓണ്‍ലൈന്‍ ടിക്കറ്റ്‌ സംവിധാനം സ്വകാര്യ കമ്പനിയെ ഏല്‍പ്പിച്ച നടപടിയും വിവാദം ആയിരുന്നു. തേക്കടി ടൂറിസവുമായി ബന്ധപ്പെട്ട്‌ ആയിരക്കണക്കിനു ആളുകളാണ്‌ ഉപജീവനം നടത്തുന്നത്‌. മാര്‍ച്ച്‌ ഒന്നിനു ശേഷം തേക്കടിയിലേക്കുള്ള സഞ്ചാരികളുടെ എണ്ണം വന്‍തോതില്‍ കുറഞ്ഞു.

വാഹനങ്ങള്‍ക്ക്‌ ഏര്‍പ്പെടുത്തിയ നിയന്ത്രണവും ബോട്ട്‌ ടിക്കറ്റുകളുടെ എണ്ണം കുറച്ചതുമെല്ലാം ഇതിനു പ്രധാന കാരണങ്ങളാണ്‌.  നവച്ചാലില്‍ സഞ്ചാരികള്‍ക്കു സൗകര്യം ഏര്‍പ്പെടുത്താനും തയാറായിട്ടില്ല. വനം വകുപ്പിന്റെ വാഹനത്തില്‍ കയറാന്‍ വെയിലത്തു നില്‍ക്കേണ്ട സ്‌ഥിതിയാണ്‌ ആളുകള്‍ക്ക്‌. പലരും ടിക്കറ്റ്‌ കിട്ടാതെ നിരാശരായി മടങ്ങുന്നു. അടുത്തിടെ വെയിലേറ്റ്‌ സഞ്ചാരികള്‍ തലചുറ്റി വീണ സംഭവവുമുണ്ടായി.

ജനകീയ സമരസമിതി ഉന്നയിക്കുന്ന ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ വനം വകുപ്പ്‌ തയാറാകണം. സമര സമിതിക്ക്‌ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച്‌ സി.പി.എം. സമരരംഗത്തെത്തുമെന്നും വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും ഏരിയ സെക്രട്ടറി ആര്‍. തിലകന്‍ പറഞ്ഞു.

English summary
CPM stands against Forest Department
topbanner topbanner

More News from this section

Subscribe by Email