topbanner
Saturday February 24th, 2018 - 7:33:am
topbanner
Breaking News

രാജാക്കാട്: മലഞ്ചരിവുകള്‍ ചാരായവാറ്റ് സംഘങ്ങളും വനം മാഫിയയും കയ്യടക്കുന്നു

NewsDesk
രാജാക്കാട്:  മലഞ്ചരിവുകള്‍ ചാരായവാറ്റ് സംഘങ്ങളും വനം മാഫിയയും കയ്യടക്കുന്നു

രാജാക്കാട്: ചൊക്രമുടി ആദിവാസിക്കുടിയ്ക്ക് സമീപമുള്ള മലഞ്ചരിവുകള്‍ ചാരായവാറ്റ് സംഘങ്ങളും വനം മാഫിയയും കയ്യടക്കുന്നു. രാസപദാർത്ഥങ്ങള്‍ ഉപയോഗിച്ച് ഉണക്കിയതിന് ശേഷമാണു ഏലമലക്കാടുകളിൽപ്പെടുന്ന ഇവിടുത്തെ വൃക്ഷസമ്പത്ത് കൊള്ളയടിക്കുന്നത്..

ആദിവാസി സെറ്റില്‍മെന്റായ ചൊക്രമുടിക്കുടി വനപ്രദേശത്തോട് സമാനമാണു. ഈ മലനിരകളില്‍ ഏലപ്പട്ടയമുള്ള സ്ഥലങ്ങളുമുണ്ട്. ഉള്‍പ്രദേശമായ ഇവിടം വനം, വ്യാജമദ്യ മാഫിയായകള്‍ കയ്യടക്കിയിരിക്കുകയാണെങ്കിലും ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥർ ആരും തന്നെ കടന്നുചെല്ലാറില്ല.

മരം മുറിയ്ക്കുവാന്‍ പടില്ലെന്ന നിയം നിലനില്‍ക്കെയാണ് വന്‍മരങ്ങള്‍ രാസവസ്തുക്കള്‍ ഉപയോഗിച്ച് ഉണക്കിയശേഷം മുറിച്ച് കടത്തുന്നത്. ഒപ്പം തന്നെസംഘങ്ങൾ പലയിടത്തും താൽക്കാലിക ഷെഡ്ഡുകൾ നിർമ്മിച്ച് വ്യാജമദ്യ നിര്‍മ്മാണവും നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം രാജാക്കാട് പൊലീസ് ഇവിടെ നിന്നും രണ്ടായിരം ലിറ്റര്‍ കോട കണ്ടെത്തി നശിപ്പിക്കുകയും ചാരായവുമായി ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

ഫാം ടൂറിസത്തിന്റെ മറവിൽ മരങ്ങളിൽ ഏറുമാടങ്ങൾ നിർമ്മിക്കലും വ്യാപകമായി നടക്കുന്നുണ്ട്. ഈ ഭൂമി പിന്നീട് റിസോര്‍ട്ട് മാഫിയയ്ക്ക് മറിച്ച് വിൽക്കുകയാണു പതിവ്. വിപുലമായ ജൈവസമ്പത്തും പാറക്കെട്ടുകളും നിറഞ്ഞ ഈ പ്രദേശത്തെ പട്ടയങ്ങൾ വ്യാജമാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. തമിഴ്‌നാട്ടില്‍ നിന്നും കടത്തിക്കൊണ്ട് വരുന്ന കഞ്ചാവ് സൂക്ഷിക്കുന്നത് ഇവിടുത്തെ വനമേഖലയിലാണെന്നു സൂചനകൾ ലഭിച്ചതിനെത്തുടർന്ന് പൊലീസ് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണു.

Read more topics: chokramudi, idukki,
English summary
chokramudi vanam mafia
topbanner

More News from this section

Subscribe by Email