topbanner
Tuesday December 19th, 2017 - 3:48:am
topbanner
topbanner

തളിപ്പറമ്പ് കണ്ണപ്പിലാവില്‍ ബിജെപി പ്രവര്‍ത്തകന്റെ വീട്ടുജനാലയുടെ ചില്ലുകള്‍ തകര്‍ത്ത നിലയില്‍

NewsDesk
തളിപ്പറമ്പ് കണ്ണപ്പിലാവില്‍ ബിജെപി പ്രവര്‍ത്തകന്റെ വീട്ടുജനാലയുടെ ചില്ലുകള്‍ തകര്‍ത്ത നിലയില്‍

തളിപ്പറമ്പ്: ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേര്‍ക്ക് അക്രമം. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ടിപ്പര്‍ ലോറിയുടെ ചില്ലുകളും എറിഞ്ഞു തകര്‍ത്തു. കണ്ണപ്പിലാവിലെ ടിപ്പര്‍ ലോറി ഡ്രൈവര്‍ തൈവളപ്പില്‍ സതീശന്റെ വീട്ടിന് നേരെയാണ് അക്രമം നടന്നത്.

സംഭവത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ബിജെപി ആരോപിച്ചു. ഇന്ന് പുലര്‍ച്ചെ ഒന്നോടെയാണ് ബൈക്കിലെത്തിയ സംഘം വീട്ടിന് നേരെ കല്ലെറിഞ്ഞത്. അഞ്ച് ജനല്‍ചില്ലുകള്‍ കല്ലേറില്‍ തകര്‍ന്നു. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കെഎല്‍ 59 ബി 4672 നമ്പര്‍ ടിപ്പര്‍ ലോറിയുടെ മുന്‍ഭാഗത്തെ ചില്ല് ഓട് എറിഞ്ഞ് തകര്‍ക്കുകയായിരുന്നു.

ഓടിന്റെ കഷണം ചില്ലില്‍ കുടുങ്ങിക്കിടക്കുകയാണ്. ഉറക്കത്തിലായിരുന്ന വീട്ടുകാര്‍ ഉണര്‍ന്ന് ലൈറ്റിട്ടപ്പോള്‍ അക്രമിസംഘം ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് തളിപ്പറമ്പ് പോലീസ് ഉടന്‍ സ്ഥലത്തെത്തിയെങ്കിലും ആരെയും പിടികൂടാനായില്ല.

കണ്ണപ്പിലാവിന് സമീപം കോള്‍മൊട്ടയില്‍ കഴിഞ്ഞ ദിവസം ബൈക്കിലെത്തിയ സംഘം സിപിഐ നേതാവ് കെ.വി.മൂസാന്‍കുട്ടി മാസ്റ്ററുടെ സ്മാരക മന്ദിരം അക്രമിച്ചിരുന്നു. ഈ കേസില്‍ അന്വേഷണം നടന്നുവരികയാണ്.

ആന്തൂര്‍ നഗരസഭയില്‍ പല സിപിഎം കേന്ദ്രങ്ങളിലും ബിജെപിയിലേക്ക് നിരവധി പ്രവര്‍ത്തകര്‍ കടന്നുവരുന്നതിലുള്ള സിപിഎമ്മിന്റെ അസഹിണുതയാണ് അക്രമത്തിന് പിന്നിലെന്ന് തളിപ്പറമ്പ് മണ്ഡലം സെക്രട്ടറി രവീന്ദ്രന്‍ കടമ്പേരി ആരോപിച്ചു. അശയത്തെ ആയുധം കൊണ്ട് നേരിടാനാണ് സിപിഎം ശ്രമിക്കുന്നതെന്നും ഇത് വിലപ്പോവില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. ബിജെപി നേതാക്കളായ എ.പി.ഗംഗാധരന്‍, സി.ബാലകൃഷ്ണന്‍, ടി.ടി.സോമന്‍ എന്നിവര്‍ അക്രമത്തില്‍ പ്രതിഷേധിച്ചു.

Read more topics: BJP, house, taliparamba, kannur
English summary
BJP worker's house attacked in taliparamba kannur
topbanner topbanner

More News from this section

Subscribe by Email