കോഴിക്കോട്: ബിജെപി ദേശീയ കൗണ്‍സില്‍ സമ്മേളനത്തില്‍ എത്തുന്ന പ്രധാനമന്ത്രി നരേന്ദമോദിയ്ക്ക് സ്വാഗതമോതിക്കൊണ്ട് സംഘാടകസമിതിയുടെ നേതൃത്വത്തില്‍ പൂക്കളം തീര്‍ത്തു. കോഴിക്കോട് മാനാഞ്ചിറ മൈതാനിയിലാണ് സ്വാഗതസംഘത്തിന്റെ നേതൃത്വത്തില്‍ പൂക്കളം തീര്‍ത്തത്. താമരയ്ക്കുള്ളില്‍ മോദിയുടെ ചിത്രം ആലേഖനം ചെയ്ത രീതിയിലാണ് പൂക്കളം തീര്‍ത്തത്. ഏകദേശം നാല് മണിക്കൂറോളം സമയമെടുത്താണ് 54 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള പൂക്കളം ഒരുക്കിയത്. 100 കിലോയോളം പൂക്കളാണ് പൂക്കളനിര്മ്മാണത്തിനായി ഉപയോഗിച്ചത്. ആര്‍ട്ടിസ്റ്റ് സജില്‍ കട്ടിപ്പാറയുടെ നേതൃത്വത്തിലുള്ള കട്ടിപ്പാറ ഓറഞ്ച് ആര്‍മിയിലെ പതിമൂന്നംഗ സംഘമാണ് പൂക്കളമൊരുക്കിയത്. ഓറഞ്ച് ആര്‍മി പ്രവര്‍ത്തകര്‍ക്ക് സഹായകവുമായി ബിജെപി മഹിളാ മോര്‍ച്ചാ പ്രവര്‍ത്തകരും സ്ഥലത്തെത്തിയിരുന്നു. മാനാഞ്ചിറ മൈതാനിയിലേയ്ക്ക് പ്രവേശിക്കുന്ന പ്രധാന കവാടത്തിന് സമീപമാണ് മോദിക്കൊരു പൂക്കളം മോടിയിലൊരു പൂക്കളം എന്ന പേരില്‍ പൂക്കളം തീര്‍ത്തിരിക്കുന്നത്.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.ടി.രമേശ്, എ.എന്‍. രാധാകൃഷ്ണന്, സംസ്ഥാന സെക്രട്ടറിമാരായ സി. കൃഷ്ണകുമാര്‍, അഡ്വ.ബി. ഗോപാലകൃഷ്ണന്, ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി.പി.ജയചന്ദ്രന്, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.കെപി. പ്രകാശ് ബാബു, മഹിളാമോര്‍ച്ച കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഡ്വ. രമ്യമുരളി എന്നിവര്‍ ചേര്‍ന്ന് നിലവിളക്ക് തെളിയിച്ച് പൂക്കളം കോഴിക്കോടിന് സമര്‍പ്പിച്ചു. ബിജെപി ദേശീയ കൗണ്സില്സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം സംഘടിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികള്‍ക്ക് പൂക്കളം ഒരുക്കിയതോടെ തുടക്കമായെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു.
യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ടി.വിബിന് , ജില്ലാ പ്രസിഡന്റ് പ്രബീഷ് മാറാട്, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പി.ജിജേന്ദ്രന്‍, ജില്ലാ സെക്രട്ടറി കെ.വി.സുധീര്‍, ട്രഷറര്‍ ടി.വി. ഉണ്ണികൃഷ്ണന്, കൗണ്‍സിലര്‍ ഷൈമപൊന്നത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
ഭര്‍ത്താവിന്റെ മര്‍ദ്ദനത്തില്‍ മനംനൊന്ത് ഭാര്യ ആത്മഹത്യ ചെയ്തു
ഡ്രൈവറെ തല്ലുമ്പോൾ മിത്രാകുര്യന്‍ മദ്യപിച്ചിരുന്നതായി റിപ്പോര്‍ട്ട്