Friday June 22nd, 2018 - 9:23:am
topbanner
Breaking News

ആട്ടപ്പൊടിയുടെ പാക്കറ്റിനുള്ളില്‍ തോക്ക് കണ്ട് വീട്ടമ്മ ഞെട്ടി

NewsDesk
ആട്ടപ്പൊടിയുടെ പാക്കറ്റിനുള്ളില്‍ തോക്ക് കണ്ട് വീട്ടമ്മ ഞെട്ടി

കൊച്ചി: റേഷന്‍ കടയില്‍നിന്നു വാങ്ങിയ സപ്ലൈകോയുടെ ആട്ടപ്പൊടി വാങ്ങി പൊട്ടിച്ച പെരുമ്പാവൂര്‍ സ്വദേശി ഞെട്ടിപോയി. സംഭവം മറ്റൊന്നുമല്ല ആട്ടപ്പൊടിയ്‌ക്കൊപ്പം കിട്ടിയ തോക്ക് കണ്ടാണ് പെരുമ്പാവൂര്‍ മുടിക്കല്‍ സ്വദേശിയായ സൗദ അന്തം വിട്ടുപോയത്. ശനിയാഴ്ച വാങ്ങി ആട്ടപ്പായ്ക്കറ്റ് ഞാറാഴ്ച പൊട്ടിച്ചപ്പോഴായിരുന്നു അതിനുള്ളില്‍ കളിത്തോക്ക് കണ്ടത്. പായ്ക്കറ്റുകളിലൊന്ന് പൊട്ടിച്ചപ്പോള്‍ കളിത്തോക്ക് താഴേയ്ക്ക് വീഴുകയായിരുന്നു.

മാത്രമല്ല പാക്കറ്റില്‍ മുടിയിഴകളുമുണ്ടായിരുന്നതായി സൗദ പറയുന്നു.സര്‍ക്കാര്‍ സപ്ലൈകോ വഴി നല്‍കുന്ന ഉത്പന്നങ്ങളുടെ സുരക്ഷിതത്വവും ഗുണമേന്മയുമാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. വൃത്തിയും ശുദ്ധിയും ഇല്ലാത്ത സ്ഥലങ്ങളിലാണ് ഇത്തരം ഉല്‍പന്നങ്ങള്‍ പാക്ക് ചെയ്യുന്നു എന്ന സത്യമാണ് ഈ സംഭവത്തോടെ പുറത്ത് വന്നിരിക്കുന്നത്.

 

 

Read more topics: atta flour packet in gun
English summary
atta flour packet in gun

More News from this section

Subscribe by Email