topbanner
Thursday June 22nd, 2017 - 9:59:pm
topbanner

അംഗൻവാടിയിൽ നിന്ന് വിതരണം ചെയ്ത റവയിൽ പുഴുവും വണ്ടും

suvitha
അംഗൻവാടിയിൽ നിന്ന് വിതരണം ചെയ്ത റവയിൽ പുഴുവും വണ്ടും

നെടുങ്കണ്ടം: അംഗൻവാടിയിൽ നിന്ന് ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും വിതരണം ചെയ്ത റവയിൽ പുഴുക്കളും വണ്ടും. കഴിഞ്ഞ മാസം 18ന് നെടുങ്കണ്ടം തേർഡ് ക്യാമ്പ് മുപ്പതേക്കർ കോളനിക്ക് സമീപത്തെ അംഗൻവാടിയിൽ നിന്ന് സൗജന്യമായി വിതരണം ചെയ്ത റവയിൽ നിന്നാണ് പുഴുക്കളെ കണ്ടെത്തിയത്.

നാട്ടുകാർ വിവരമറിയിച്ചതോടെ അംഗൻവാടിയിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. എന്നാൽ അംഗൻവാടിയിൽ സൂക്ഷിച്ചിരുന്ന റവയിൽ പുഴുക്കളെ കണ്ടെത്താൻ കഴിഞ്ഞില്ല. അംഗൻവാടിയിലെത്തുന്ന കുട്ടികൾ, മുലൂയുട്ടുന്ന അമ്മമാർ, ഗർഭിണികൾ, കൗമാരക്കാർ തുടങ്ങിയവർക്കെല്ലാം വിതരണം ചെയ്യുന്നതിനായി എത്തിച്ച ഭക്ഷ്യ വസ്തുവാണിത്.

വാളാങ്കിൽ മനീഷ്, പുത്തൻപുരയ്ക്കൽ സതിക്കുട്ടൻ, പുറത്തേതറയിൽ രാജീവ് എന്നിവരുടെ വീടുകളിലാണ് റവ വിതരണം ചെയ്തത്. സംഭവം നാട്ടുകാർക്കിടയിൽ വ്യാപക പ്രതിഷേധമാണ് ഉണ്ടാക്കിയത്. യാതൊരു മാനദണ്ഡങ്ങളും ഇല്ലാതെയാണ് കമ്പനി ഉത്പന്നങ്ങൾ നൽകുന്നതെന്ന ആരോപണം ഉണ്ട്. 90 ദിവസമാണ് റവയുടെ കാലാവധി എന്നിരിക്കെ പായ്ക്ക് ചെയ്ത തീയതി രേഖപെടുത്താതെ മാസം മാത്രം രേഖപ്പെടുത്തിയാണ് ഇവ അയച്ചിരിക്കുന്നത്.

എന്നാണ് കാലാവധി അവസാനിക്കുന്നതെന്ന് വ്യക്തമായി മനസിലാവുകയുമില്ല. വറുത്ത റവ എന്ന് ചാക്കിൽ എഴുതിയിട്ടെങ്കിലും സാധാ റവയാണ് പായ്ക്കറ്റിനുള്ളിൽ ഉണ്ടായിരുന്നത്. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വിവിധ അംഗൻവാടികളിൽ ഈ കാലയളവിൽ ഇതേ കമ്പനിയുടെ നേതൃത്വത്തിൽ ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്തിരുന്നു.

പല സ്ഥലങ്ങളിലും റവയിൽ പുഴുവിനെ കണ്ടെത്തിയതിനെ തുടർന്ന് ഇവ കമ്പനിയിലേയ്ക്ക് തിരികെ അയച്ചിരുന്നു. പാമ്പാടുംപാറ ഹെൽത്ത് ഇൻസ്‌പെകടർ കെ.എ മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്ത് പരിശോധനയ്ക്കെത്തിയത്. സമീപത്ത് വിതരണം ചെയ്ത പുഴുവിനെ കണ്ടെത്തിയ റവ ആര്യോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ശേഖരിച്ചു.

പുറത്ത് നിന്ന് അംഗൻവാടിയിൽ എത്തുന്ന ഭക്ഷണസാധനങ്ങൾ വിതരണം ചെയ്യുന്ന ചുമതല മാത്രമാണ് ജീവനക്കാർക്കുള്ളത്. കഴിഞ്ഞമാസം വിതരണം ചെയ്ത റവയിൽ വണ്ടുകളെയും പുഴുക്കളെയും കണ്ടതിനാൽ സമീപത്തെ വീട്ടുകാർ റവ ഉപയോഗിച്ചിരുന്നില്ല. എന്നാൽ റവയിൽ പുഴുക്കളെ കണ്ടെത്തിയെന്ന് പ്രദേശവാസികൾ അംഗൻവാടി അധികൃതരെ അറിയിച്ചെന്നാണ് പറയുന്നത്.

അംഗൻവാടിയ്ക്ക്‌ പേരുദോഷമുണ്ടാകരുതെന്ന് കരുതിയാണ് ഇത്രയും ദിവസം പ്രദേശവാസികൾ സംഭവം മറച്ചുവെച്ചത്. ഉപയോഗശൂന്യമായ റവ ലഭിച്ച വീട്ടുകാർ പശുവിനു നൽകുകയാണ് ചെയ്തത്.

Read more topics: nedunkandam, rava, anganvaadi
English summary
found the moth in anaganvadi distribted rava
topbanner topbanner

More News from this section

Subscribe by Email