topbanner
Monday May 29th, 2017 - 3:14:pm
topbanner

അമ്പലപ്പുഴ തീരത്ത് കടൽ കലിതുള്ളുന്നു, 25 ഓളം വീടുകൾ തകർച്ചാഭീഷണിയിൽ

NewsDesk
അമ്പലപ്പുഴ തീരത്ത് കടൽ കലിതുള്ളുന്നു, 25 ഓളം വീടുകൾ തകർച്ചാഭീഷണിയിൽ

അമ്പലപ്പുഴ: അമ്പലപ്പുഴ തീരത്ത് രൂക്ഷമായ കടൽക്ഷോഭത്തിൽ രണ്ടു വീടുകൾ പൂർണ്ണമായും രണ്ടു വീടുകൾ ഭാഗികമായും തകർന്നു. 25 ഓളം വീടുകൾ തകർച്ചാഭീഷണിയിലാണ്.  അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ഒന്നാം വാർഡിൽ ഒരാഴ്ചയായി ശക്തമായ കടൽക്ഷോഭം തുടരുകയാണ്. കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളിൽ പുതുവൽ ശരത് കുമാർ, ഗീത എന്നിവരുടെ വീടുകൾ പൂർണമായും കടലെടുത്തു.

ഇന്നലെ (വ്യാഴം) ഉച്ചയോടെയുണ്ടായ കടലേറ്റത്തിൽ പുതുവലിൽ ബാലചന്ദ്രൻ, പ്രഭ എന്നിവരുടെ വീടുകൾ ഭാഗികമായി തകരുകയും സമീപത്തെ വൈദ്യുതി പോസ്റ്റ് നിലംപൊത്തുകയും പ്രദേശമാകെ വൈദ്യുതി ബന്ധം നിലക്കുകയും ചെയ്തു. ഈ ഭാഗത്ത് 250 ഓളം മീറ്റർ തെക്കുവടക്കായി കടൽ ഭിത്തി ഇല്ലാത്തതാണ് ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച വീടുകൾ തകരാൻ കാരണം.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കടൽഭിത്തി നിർമ്മിച്ചിരുന്നെങ്കിലും ഇത് കാലക്രമേണ കടലെടുത്തു. പിന്നീട് പുനർനിർമ്മിക്കാനോ വീടുകളുടെ തകർച്ചാഭീഷണി തടയാനോ അധികൃതർക്കായില്ല. ഹാർബർ വിഭാഗം ഈ പ്രദേശത്തെത്തി നിരവധി തവണ ഭിത്തി സ്ഥാപിക്കുന്നതിലേക്ക് എസ്റ്റിമേറ്റെടുത്തിരുന്നെങ്കിലും പിന്നീട് ഈ ഭാഗത്തേക്ക് ഇവർ തിരിഞ്ഞു നോക്കിയിട്ടില്ലെന്ന ആക്ഷേപം നിലനിൽക്കുകയാണ്.

ഇതോടെ 25 മത്സ്യതൊഴിലാളി കുടുംബങ്ങൾ തങ്ങളുടെ വീടുകളും വീട്ടുപകരണങ്ങളും കടലെടുക്കുമെന്ന ഭീതിയിലാണ്. കടൽക്ഷോഭം ഉണ്ടായി നഷ്ടങ്ങളുണ്ടായിട്ടും ബന്ധപ്പെട്ട അധികാരികളോ സ്ഥലം എം.എൽ.എ കൂടിയായ മന്ത്രിയോ, എം.പിയോ ഈ ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയില്ലെന്നാണ് മത്സ്യതൊഴിലാളികളുടെ പരാതി.

Read more topics: ambalappuzha, sea, rough,
English summary
ambalappuzha sea rough
topbanner topbanner

More News from this section

Subscribe by Email