topbanner
Sunday April 23rd, 2017 - 11:20:pm
topbanner

എട്ടാം വർഷത്തിലും ആലപ്പുഴ കുടിവെള്ള പദ്ധതി ഇഴഞ്ഞ് തന്നെ: പ്രതിഷേധത്തിനൊരുങ്ങി നാട്ടുകാർ

NewsDesk
എട്ടാം വർഷത്തിലും ആലപ്പുഴ കുടിവെള്ള പദ്ധതി ഇഴഞ്ഞ് തന്നെ: പ്രതിഷേധത്തിനൊരുങ്ങി നാട്ടുകാർ

ആലപ്പുഴ: നഗരസഭയിലെയും സമീപത്തെ എട്ട് ഗ്രാമപഞ്ചായത്തുകളിലെയും കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് വേണ്ടി ആരംഭിച്ച ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പ്രവർത്തനങ്ങൾ ഇഴയുന്നു.

90 ശതമാമനം ട്രയൽ റണ്ണും പൂർത്തിയായിട്ടും കുടിവെള്ള വിതരണത്തിന് അധികൃതർ തയ്യാറാവുന്നില്ല. ആദ്യം നഗരസഭയുടെ പരിധിയിൽ പൂർണ്ണമായും വെള്ളം എത്തിക്കുന്നതിന് വേണ്ടിയുള്ള നടപടികൾ ആരംഭിച്ചത് . ഇതിന്റെ ഭാഗമായി നഗരസഭയുടെ പരിധിയിലെ ട്രയൽ റണ്ണിംഗും പൂർത്തിയാക്കുകയും ചെയ്തു.

ട്രയൽറൺ നടത്തിയ വേളയിൽ എടത്വ -അമ്പലപ്പുഴ റോഡിൽ സ്ഥാപിച്ചിരിക്കുന്ന പൈപ്പിൽ പൊട്ടിയതിനെത്തുതുടർന്ന് ട്രയൽറൺ തടസപ്പെട്ടിരുന്നു. അറ്റകുറ്റപ്പണികൾ ഉടൻ പൂർത്തികരിക്കാൻ സാധിച്ചെങ്കിലും കുടിവെള്ള വിതരണം ആരംഭിക്കാനോ പ്രവർത്തന ഉദ്ഘാടനം നടത്താനോ വാട്ടർ അതോറിട്ടിക്കു സാധിച്ചിട്ടില്ല. നിലവിൽ ആലപ്പുഴ നഗരസഭയിലെയും സമീപത്തെ അഞ്ചു പഞ്ചായത്തുകളിലെയും ട്രയൽറൺ പൂർത്തീകരിച്ചിട്ടുണ്ടെന്നാണ് വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥർ പറയുന്നത്.

2009ൽ ആണ് ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. പദ്ധതി പ്രവർത്തനം ആരംഭിച്ച് എട്ട് വർഷം പിന്നിടുമ്പോഴും ഉദ്ഘടനം നടത്തുവാനോ സാധിക്കാത്തതിൽ ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധമാണ് ഉണ്ടാക്കിയിരിക്കുന്നത്.

പത്തനംതിട്ട ജില്ലയിലെ കടപ്ര പഞ്ചായത്തിലെ പമ്പയാറ്റിൽ നിന്നാണ് ആവശ്യമായ വെള്ളം ശേഖരിക്കുന്നത്. ഇവിടെ നിന്ന് വെള്ളം എത്തിക്കുന്നതിന് വേണ്ട പൈപ്പു ലൈനുകൾ നഗരസഭ പരിധിയിലും എട്ട് പഞ്ചായത്തിലും സ്ഥാപിച്ചിട്ടുണ്ട്.

193 കോടിരൂപ മുടക്കിയാണ് ആലപ്പുഴ കുടിവെള്ള പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. പദ്ധതിക്ക് വേണ്ടിയുള്ള തുകയുടെ എൺപത് ശതമാനം കേന്ദ്ര സർക്കാരും പത്ത് ശതമാനം വീതം സംസ്ഥാന സർക്കാരും യു.എൽ.ഡിയും വഹിച്ചിരിക്കുന്നത്.

ആലപ്പുഴ നഗരസഭയിൽ ഉൾപ്പെടുന്ന പ്രദേശത്തെ വീടുകളിലെക്ക് വെള്ളം എത്തിക്കുന്നതിന് വേണ്ടിയാണ് ആദ്യം പദ്ധതി തയ്യാറാക്കിയത്. എന്നാൽ നഗരസഭയുടെ സമീപ പ്രദേശങ്ങളിൽ വരുന്ന പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമം കണക്കിലെടുത്ത്് എ.ആർ.ഡബ്ല്യു.എസ്.ഡി എന്ന മറ്റൊരു പദ്ധതി വഴി എട്ട് പഞ്ചായത്തുകളെ കൂടി പദ്ധതിയിൽ ഉൾപ്പെടുത്തുകയായിരുന്നു.

 ജനകീയ സമരത്തിനൊരുങ്ങി നാട്ടുകാ‌ർ
ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പേര് ഉയർന്ന് വരുന്നത് തിരഞ്ഞെടുപ്പ് കാലത്താണ്. അതു കഴിഞ്ഞാൽ ആരും തിരിഞ്ഞുനോക്കില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. വർഷങ്ങൾ കഴിഞ്ഞിട്ടും കുടിവെള്ള പദ്ധതിയുടെ ഭാഗമായി ഒരുതുള്ളി വെള്ളം ആലപ്പുഴയിൽ എത്തിക്കാൻ തയ്യാറായിട്ടില്ല. കുടിവെള്ള വിതരണം എത്രയും വേഗത്തിൽ ആരംഭിക്കാൻ നടപടി സ്വീകരിച്ചില്ലങ്കിൽ സമരപരിപാടികൾ സംഘടിപ്പിക്കാനൊരുങ്ങുകയാണ് നാട്ടുകാർ.

 പദ്ധതി പ്രവർത്തനം ആരംഭിച്ചിട്ട് എട്ട് വർഷം
 പദ്ധതിയ്ക്കായി അനുവദിച്ചത് 193 കോടി
 പ്ലാന്റ് നിർമ്മിക്കാൻ 28 കോടി ചിലവ്
 വിതരണ പൈപ്പ് സ്ഥാപിക്കുന്നതിന് 150 കോടി ചിലവ്
 കാലതാമസത്തിന് കാരണം പ്രാദേശിക തടസങ്ങളെന്ന് ഉദ്യോഗസ്ഥ

Read more topics: alappuzha, drinking water, project,
English summary
alappuzha drinking water project
topbanner topbanner

More News from this section

Subscribe by Email