topbanner
Tuesday October 17th, 2017 - 5:36:am
topbanner

ജനവാസ കേന്ദ്രങ്ങളിൽ ബിവറേജസ് ഔട്ട്ലെറ്റ്: സംഘർഷത്തിലൂടെയും പോംവഴി കണ്ടെത്തുമെന്ന് ആലപ്പുഴ അതിരൂപത

NewsDesk
ജനവാസ കേന്ദ്രങ്ങളിൽ ബിവറേജസ് ഔട്ട്ലെറ്റ്: സംഘർഷത്തിലൂടെയും പോംവഴി കണ്ടെത്തുമെന്ന് ആലപ്പുഴ അതിരൂപത

ആലപ്പുഴ: മദ്യശാലകൾ മാറ്റി സ്ഥാപിക്കുന്നതിനെതിരായ സമരത്തിൽ വൈദികർ പങ്കെടുത്തിട്ടില്ലെന്നും പങ്കെടുത്തവർ വൈദികരുടെ വേഷത്തിലെത്തിയ കോൺഗ്രസുകാരും ബി.ജെ.പിക്കാരുമാണെന്ന സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധവുമായി ആലപ്പുഴ രൂപത.

ഭരിക്കുന്ന പാർട്ടിയുടെ കൊടി നോക്കിയല്ല മദ്യത്തിനെതിരായ വിഷയത്തിൽ സഭ നിലപാടെടുക്കുന്നതെന്ന് ആലപ്പുഴ രൂപതാ വികാരി ജനറൽ ഫാ. പയസ് ആറാട്ടുകുളം പറഞ്ഞു. ഈ നിലപാട് സർക്കാർ തുടർന്നാൽ സംഘർഷത്തിലൂടെയാണെങ്കിലും പോംവഴി കണ്ടെത്താൻ സഭ ശ്രമിക്കും.

ജനവാസ കേന്ദ്രങ്ങളിലേക്ക് മദ്യശാലകൾ വരുന്നത് വലിയ സാമൂഹ്യ പ്രത്യാഘാതം ഉണ്ടാക്കും. അതുകൊണ്ട് തന്നെ ഇതിനെതിരായ സമരത്തിൽ വൈദികർ വ്യാപകമായി പങ്കെടുക്കുന്നുണ്ട്. ഇനിയും സമരത്തിന് നേതൃത്വം നൽകും. നിലവിലുള്ള സർക്കാരിന്റെ മദ്യനിലപാടിൽ സംതൃപ്തിയില്ലെന്നും ഏതറ്റംവരെയും സമരം ചെയ്ത് ഈ നയം തിരുത്തിക്കുമെന്നും പയസ് ആറാട്ടുകുളം പറഞ്ഞു.

Read more topics: alappuzha, athiroopatha,
English summary
alappuzha athiroopatha against beverages outlet residential area
topbanner topbanner

More News from this section

Subscribe by Email