Thursday October 17th, 2019 - 6:20:am
topbanner

വി.എം.സുധീരന്‍ നയിക്കുന്ന ജനരക്ഷായാത്ര 5 ന് തളിപ്പറമ്പില്‍ സമാപിക്കും

NewsDesk
വി.എം.സുധീരന്‍ നയിക്കുന്ന ജനരക്ഷായാത്ര 5 ന് തളിപ്പറമ്പില്‍ സമാപിക്കും

തളിപ്പറമ്പ്: കെ.പി.സി.സി. പ്രസിഡണ്ട് വി.എം.സുധീരന്‍ നയിക്കുന്ന ജനരക്ഷായാത്ര അഞ്ചിന് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കും. വൈകുന്നേരം 3 മണിക്ക് പയ്യന്നൂരിലാണ് ആദ്യ സ്വീകരണം. 4 ന് പഴയങ്ങാടിയിലും 6 ന് തളിപ്പറമ്പിലും സ്വീകരണം നൽകും. ജാഥയുടെ ആദ്യ ദിന പര്യടനം തളിപ്പറമ്പ് ടൌണ്‍ സ്‌ക്വയറിലാണ് സമാപിക്കുക.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സമാപന സമ്മേളനത്തില്‍ സംസ്ഥാന മന്ത്രിമാര്‍, എം.പി.മാര്‍, എം.എല്‍.എ മാര്‍, കെ.പി.സി.സി. ഭാരവാഹികള്‍ സാമൂഹികസാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വിവിധ രംഗങ്ങളിലെ പ്രതിഭകളെ കെ.പി.സി.സി.പ്രസിഡണ്ട് വി.എം.സുധീരന്‍ ആദരിക്കും. സ്വീകരണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കെ.പി.സി.സി. ജനറല്‍ സെക്രട്ടറി സതീശന്‍ പാച്ചേനി വാര്ത്താ സമ്മേളനത്തില്‍ അറിയിച്ചു.

തുടര്‍ന്ന് തളിപ്പറമ്പില്‍ വിളംബര ജാഥയും നടന്നു. ടി.ജനാര്‍ദ്ധനന്‍, സി.ബാലകൃഷ്ണന്‍, എ.ഡി.സാബൂസ്, കെ.മനോജ്കുമാര്‍, ഇ.ടി.രാജീവന്‍, വി.പത്മനാഭന്‍, രജനി രമാനന്ദ്, സി.സി.ശ്രീധരന്‍, രാഹുല്‍ ദാമോദരന്‍, കുഞ്ഞമ്മ തോമസ് പങ്കെടുത്തു.

English summary
VM Sudheeran Janaraksha yathra taliparamba Kannur
topbanner

More News from this section

Subscribe by Email