topbanner
Saturday September 23rd, 2017 - 6:17:pm
topbanner

റഷ്യന്‍ യുവതിയും ബിജെപി കൗണ്‍സിലറും വാഹനാപകടത്തില്‍ മരിച്ചു

NewsDesk
റഷ്യന്‍ യുവതിയും ബിജെപി കൗണ്‍സിലറും വാഹനാപകടത്തില്‍ മരിച്ചു

തിരുവനന്തപുരം: കൊട്ടാരക്കര കലയപുരത്തിനടുത്തുണ്ടായ വാഹനാപകടത്തില്‍ റഷ്യന്‍ യുവതിയും ബിജെപി പന്തളം കൌണ്‍സിലറും മരിച്ചു. റഷ്യന്‍ വിനോദ സഞ്ചാരി പൊലിയോകോവ ഇറിനയും പന്തളം നഗരസഭാ കൗണ്‍സില്‍ കൂരമ്പാല ടൌണ്‍ വാര്‍ഡ് അംഗം ഉദയചന്ദ്രനുമാണ് മരിച്ചത്.

ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കോര്‍പിയോ കാര്‍ ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. കാര്‍ ഡ്രൈവറും ബിജെപിയുടെ കൂരമ്പാല ടൌണ്‍ വാര്‍ഡ് അംഗവുമാണ് ഉദയചന്ദ്രന്‍. അപകടത്തില്‍ രണ്ട് റഷ്യന്‍ യുവതികള്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.

കൊട്ടാരക്കരക്കടുത്ത് തന്നെ ഉണ്ടായ മറ്റൊരു അപകടത്തില്‍ ബൈക്ക് റോഡിലേക്ക് മറിഞ്ഞ് വിദ്യാര്‍ഥി മരിച്ചത്. ടികെഎം എഞ്ചിനീയറിങ് കോളേജിലെ ബി ആര്‍ക് മൂന്നാം വര്‍ഷ വിദ്യാര്‍ഥി മുക്കം സ്വദേശി അഹമ്മദ് ഷാഫാണ് മരിച്ചു. കൊട്ടാരക്കര ദേശീപാത രണ്ടാം കുറ്റിയിലായിരുന്നു അപകടം.

Read more topics: Russia,accident
English summary
Russian woman killed in road accident
topbanner topbanner

More News from this section

Subscribe by Email