topbanner
Friday September 22nd, 2017 - 8:54:pm
topbanner

ഇനി പ്ലാസ്റ്റിക് വിമുക്ത കണ്ണൂർ

NewsDesk
ഇനി പ്ലാസ്റ്റിക് വിമുക്ത കണ്ണൂർ

കണ്ണൂർ; ഹരിതകേരളം ജില്ലാ മിഷന്റെ ഭാഗമായി ജില്ലയിൽ വിവിധ വകുപ്പുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാർ നിയന്ത്രണ സ്ഥാപനങ്ങൾ, സംഘടനകൾ, ക്ലബ്ബുകൾ എന്നിവ നടത്തുന്ന പൊതു പരിപാടികളിൽ ഡിസ്പോസബിൾ - പ്ലാസ്റ്റിക് സാധനങ്ങളുടെ ഉപയോഗം പൂർണ്ണമായി ഒഴിവാക്കുന്നതിന് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു ഉത്തരവായി.

എല്ലാ സർക്കാർ ഒാഫീസുകളും ഡിസ്പോസബിൾ ഫ്രീ ആക്കുക, സർക്കാർ വകുപ്പുകൾ, തദ്ദേശ ഭരണ സ്ഥാപനങ്ങൾ, സംഘടനകൾ തുടങ്ങിയവ നടത്തുന്ന പരിപാടികളിലും യോഗങ്ങളിലും പ്ലാസ്റ്റിക് നിർമ്മിതമായ ഗ്ലാസ്, പ്ലേറ്റ്, ബൊക്കെ, പരസ്യ ബോർഡ്, സഞ്ചി തുടങ്ങിയവ ഒഴിവാക്കുക, തദ്ദേശ ഭരണ സ്ഥാപന പരിധിയിൽ വരുന്ന ഹോട്ടൽ, ഒാഡിറ്റോറിയം, ആരാധാനാലയം, മാർക്കറ്റ്, ക്ലബ്ബ് എന്നിവയ്ക്ക് പ്ലാസ്റ്റിക് നിർമ്മിത ഗ്ലാസ്, പ്ലേറ്റ്, ബൊക്കെ, പരസ്യ ബോർഡ്, സഞ്ചികൾ തുടങ്ങിയവ ഒഴിവാക്കുന്നതിന് കർശന നിർദ്ദേശം നൽകുക.

ഗാർഹിക പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ സ്കൂൾ കുട്ടികൾ വഴിയും, കുടുംബശ്രീ വഴിയും ശേഖരിച്ച് റീസൈക്ലിംഗ് കേന്ദ്രത്തിൽ എത്തിക്കുക, ഗാർഹിക പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ ശേഖരിക്കുന്നതിനും ബോധവൽക്കരണം നൽകുന്നതിനും വാർഡ് തല പ്രതിനിധികൾ നേതൃത്വം നൽകുക, വിവാഹം പോലുള്ള ചടങ്ങുകൾ പ്ലാസ്റ്റിക്-ഡിസ്പോസിബിൾ വിമുക്തമാക്കുന്നതിന് ബന്ധപ്പെട്ട ജനപ്രതിനിധികൾ ഇടപെട്ട് മുന്നൊരുക്കം നടത്തുക, ഇളനീർ, ജ്യൂസ് തുടങ്ങിയ പാനീയ വിതരണത്തിന് സ്ട്രോ ഒഴിവാക്കുക തുടങ്ങിയവയാണ് നിർദ്ദേശങ്ങൾ. നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടി കൈക്കൊളളുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

Read more topics: Kannur, Plastic-free,
English summary
Plastic-free Kannur
topbanner topbanner

More News from this section

Subscribe by Email