topbanner
Sunday March 26th, 2017 - 6:26:pm
topbanner

നൗഷാദിന്റെ ഓര്‍മ്മകള്‍ നിലനിര്‍ത്താന്‍ തളിപ്പറമ്പില്‍ കുടിവെള്ള പദ്ധതി

NewsDesk
നൗഷാദിന്റെ ഓര്‍മ്മകള്‍ നിലനിര്‍ത്താന്‍ തളിപ്പറമ്പില്‍ കുടിവെള്ള പദ്ധതി

തളിപ്പറമ്പ്: മാന്‍ഹോള്‍ ദുരന്തത്തില്‍ മരണമടഞ്ഞ കോഴിക്കോടെ ഓട്ടോ ഡ്രൈവർ നൗഷാദിന്റെ സ്മരണകള്‍ക്ക് നിലനിര്‍ത്താനായി പരിയാരം ചിതപ്പിലെ പൊയിലിലെ പതിനഞ്ചേക്കറ കോളനിയില്‍ കുടിവെള്ളവിതരണ പദ്ധതി തുടങ്ങി. ജുന്ന സാധുസഹായ സമിതിയാണ് പദ്ധതി തുടങ്ങിയത്.

പദ്ധതി ഗ്രാമവികസന മന്ത്രി കെ.സി.ജോസഫ് ഉദ്ഘാടനം ചെയ്തു. നൗഷാദ് നടത്തിയ ജീവാര്‍പ്പണം മഹത്തരമാണെന്ന് മന്ത്രി പറഞ്ഞു. നൗഷാദിന്റെ സ്മരണ നിലനിര്‍ത്താന്‍ ജുന്ന സ്വീകരിച്ച വ്യത്യസ്തമായ വഴി പൊതുസമൂഹം മാതൃകയാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തളിപ്പറമ്പ് നഗരസഭാ ചെയര്‍മാന്‍ മഹമൂദ് അള്ളാംകുളം മുഖ്യാതിഥിയായി. ജുന്ന പ്രസിഡണ്ട് പി.പി.ഇസ്മായില്‍ അധ്യക്ഷത വഹിച്ചു. മരിയാപുരം ചര്‍ച്ച് വികാരി ഫാ.ബെന്നി മണപ്പാട്ട്, ബ്ലോക്ക് പഞ്ചായത്തംഗം വി.എ.റഹിം, ഡി.സി.സി.ജനറല്‍ സെക്രട്ടറി ടി.ജനാര്‍ദ്ധനന്‍, പരിയാരം ഗ്രാമപഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് പി.വി.അബ്ദുല്‍ ഷുക്കൂര്‍, കെ.പി.മുഹമ്മദ്കുഞ്ഞി ഹാജി, പി.സാജിത, ടി.സൗമിനി നാരായണന്‍, അഷ്‌റഫ് ഇച്ചൂട്ടി, ബഷീര്‍ പൊയില്‍, ജുനൈദ് ഖത്തര്‍, സുബൈര്‍ മണ്ണന്‍, സലിം ഗ്രാന്റ് പ്രസംഗിച്ചു.

English summary
Noushad memory taliparamba drinking water
topbanner topbanner

More News from this section

Subscribe by Email