topbanner
Wednesday April 26th, 2017 - 3:26:pm
topbanner

കോട്ടയം നഗരസഭ അധികൃതർ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം പിടികൂടി

NewsDesk
കോട്ടയം നഗരസഭ അധികൃതർ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം പിടികൂടി

കോട്ടയം: ഇടവേളയ്ക്കു ശേഷം നഗരസഭ അധികൃതർ നടത്തിയ പരിശോധനയിൽ നാഗമ്പടത്തു നിന്നു പഴകിയ ഭക്ഷണം പിടികൂടി. നാഗമ്പടം സ്റ്റാഡിൽ പ്രവർത്തിക്കുന്ന മൂന്ന് ഹോട്ടലുകളിൽ നിന്നാണ് ഇന്നലെ രാവിലെ നഗരസഭാ ആരോഗ്യ വിഭാഗം പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തത്.

ഹോട്ടൽ ഷൈൻ, റീജൻസി, ബിസ്മി എന്നീ ഹോട്ടലുകളിലാണ് പഴകിയ ഭക്ഷണം പടികൂടിയത്. ദിവസങ്ങൾ പഴക്കമുള്ള ബിരിയാണി, പൊറോട്ട, മീൻകറി, മീൻ വറുത്തത്, അപ്പം, കോഴിക്കറി, കപ്പപുഴുക്ക്, കടലക്കറി എന്നിവയാണ് പിടിച്ചെടുത്തത്.

ആരോഗ്യകാര്യക്ഷേമ സമിതി ചെയർപേഴ്‌സൺ ഷീബ പുന്നന്റെ നിർദ്ദേശ പ്രകാരമായിരുന്നു പരിശോധന. ഹെൽത്ത് സൂപ്പർവൈസർ വിദ്യാധരൻ, ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. അജിത്ത് കുമാർ, ജെ.എച്ച്.ഐമാരായ എസ്. അജിത്ത്, പി.എം. ജഗനാഥ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഇവരിൽ നിന്ന് പിഴ ഈടാക്കുമെന്നും ഇത്തരത്തിൽ ആവർത്തിച്ചാൽ ലൈസൻസ് അടമുള്ളവ റദ്ദുചെയ്യുമെന്നും അധികൃതർ അറിയിച്ചു.

English summary
Kottayam nagambadam Private Bus Stand hotels old food
topbanner topbanner

More News from this section

Subscribe by Email