topbanner
Tuesday April 25th, 2017 - 4:26:am
topbanner

തളിപ്പറമ്പ് കരീബിയൻസ് ഫുട്ബോൾ ഫെസ്റ്റിനു നാളെ തുടക്കം

NewsDesk
തളിപ്പറമ്പ് കരീബിയൻസ് ഫുട്ബോൾ ഫെസ്റ്റിനു നാളെ തുടക്കം

തളിപ്പറമ്പ് ∙ കരീബിയൻ സ്പോ‍ർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്ന കരീബിയൻസ് അഖിലേന്ത്യാ ഫുട്ബോൾ ഫെസ്റ്റിനു 17ന് തുടക്കം. നാളെ മുതൽ ഏപ്രിൽ ഏഴുവരെ ഉണ്ടപ്പറമ്പ് മൈതാനിയിൽ സജ്ജമാക്കിയ ഫ്ലഡ്‍ലിറ്റ് സ്റ്റേഡിയത്തിൽ നടക്കും. ടൂർണമെന്റിൽ പ്രമുഖ ഇന്ത്യൻ താരങ്ങളും പങ്കെടുക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.Kareebiyan_football_tournament_taliparamba

ഐ.എം.വിജയൻ ഉൾപ്പെടെയുള്ള താരങ്ങൾ കളിക്കാനെത്തും. ഉഷാ എഫ്സിക്ക് വേണ്ടിയാണ് ഐ.എം.വിജയൻ ബൂട്ടണിയുന്നത്. ഹിറ്റാച്ചി തൃക്കരിപ്പൂരിന് വേണ്ടി ഐഎസ്എൽ താരം മുഹമ്മദ് റാഫി, സന്തോഷ് ട്രോഫി താരങ്ങളായ ഷിബിൻലാൽ, നൗഷാദ്, ജീൻ ക്രിസ്റ്റിൻ, കെഎസ്ഇബിയുടെ സുർജിത് തുടങ്ങിയവരും പ്രമുഖ വിദേശ താരങ്ങളും വിവിധ ടീമുകൾക്ക് വേണ്ടി കളത്തിലിറങ്ങും. 17ന് എട്ടിന് നടക്കുന്ന ആദ്യമത്സരത്തിൽ എഫ്‍സി സ്പോർട്ടിങ് തളിപ്പറമ്പും എഫ്സി കൊണ്ടോട്ടിയും ഏറ്റുമുട്ടും.Kareebiyan_football_tournament_taliparamba

ഫുട്ബോൾ ഫെസ്റ്റിനായി 10 ലക്ഷത്തോളം രൂപ ചെലവഴിച്ച് നിർമിച്ച 5,500 പേർക്ക് ഇരിക്കാവുന്ന ഇരുമ്പ് ഗാലറി കേരളത്തിൽ തന്നെ ആദ്യമാണെന്ന് സംഘാടകർ പറഞ്ഞു. ഉദ്ഘാടനത്തിന്റെ ഭാഗമായി ബാൻ‍ഡ് മേളം, കരിമരുന്ന് പ്രയോഗം എന്നിവ നടക്കും. എസ്എഫ്എ അംഗീകരിച്ച റഫറിമാരാണ് മത്സരം നിയന്ത്രിക്കുക. ഡിജിറ്റൽ സ്കോർ ബോർ‍ഡിനൊപ്പം മത്സരത്തിലെ നല്ല മുഹൂർത്തങ്ങൾ വീണ്ടും സ്ക്രീനിലൂടെ കാണിക്കാനുള്ള സംവിധാനവും ഒരുക്കും. ഉദ്ഘാടനത്തിന് ബാന്റും വർണ്ണശബളമായ കരിമരുന്നു പ്രയോഗവും ഉണ്ടായിരിക്കുമെന്നും സംഘാടക സമിതി ചെയർമാൻ പി.പി.നിസാർ, ജനറൽ കൺവീനർ മുസ്തഫ അള്ളാംകുളം, ദിർഷാദ് പാലക്കോടൻ, കെ.മുഹമ്മദ് ബഷീർ, ജസീർ എന്നിവർ അറിയിച്ചു.Kareebiyan_football_tournament_taliparamba

English summary
Kareebiyan football tournament taliparamba
topbanner topbanner

More News from this section

Subscribe by Email