topbanner
Thursday May 25th, 2017 - 1:07:am
topbanner

കുറുക്കുവഴിയെ ഐഎല്‍ഇടിഎസ് യോഗ്യത: നിരവധി സ്ഥാപനങ്ങള്‍ നിരീക്ഷണത്തില്‍

suvitha
കുറുക്കുവഴിയെ ഐഎല്‍ഇടിഎസ് യോഗ്യത: നിരവധി സ്ഥാപനങ്ങള്‍ നിരീക്ഷണത്തില്‍

കുറവിലങ്ങാട്: പഠിച്ച് യോഗ്യത നേടുന്നവര്‍പോലും സംശയക്കപ്പെടുന്ന അവസ്ഥ. നേഴ്സിംഗ് പഠനത്തിന് ശേഷം യു.എസ്.എ., യു.കെ, ജര്‍മനി, അയര്‍ലാണ്ട്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലെ ആശുപത്രികളില്‍ ജോലി ലഭിക്കണമെങ്കില്‍ ഐ.എല്‍.ഇ.ടി.എസ് പരീക്ഷ പാസാകണമെന്ന നിബന്ധന കര്‍ശനമായതിനാലാണ് കേരളത്തിലെ വിവിധ ജില്ലകളിലും, അന്യ സംസ്ഥാനങ്ങളില്‍ ഐ.എല്‍.ഇ.ടി.എസ്. പരിശീലന-പരീക്ഷ സ്ഥാപനങ്ങള്‍ കൂണ്‍പോലെയുള്ളത്.

ജനറല്‍ നേഴ്സിംഗ്, ബി.എസ്.സി. നേഴ്സിംഗ് പഠിച്ചവര്‍ക്കും ഐ.എല്‍.ഇ.ടി.എസ്. പരീക്ഷ പാസാകണമെന്നാണ് നിബന്ധന. എന്നാല്‍ പതിനഞ്ച് ലക്ഷം രൂപ മുതല്‍ ഇരുപത് ലക്ഷം രൂപ മുടക്കില്‍ എറണാകുളം, കോട്ടയം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലെ ചില ഐ.എല്‍.ഇ.ടി.എസ് നടത്തിപ്പ് സ്ഥാപനങ്ങള്‍ പരീക്ഷ പാസാക്കി വിദേശരാജ്യങ്ങളില്‍ ജോലി തരപ്പെടുത്തി കൊടുക്കുമെന്ന തട്ടിപ്പില്‍ കുടുങ്ങി പണം നഷ്ടപ്പെടുന്നവര്‍ കൂടുന്നു.

രണ്ടര ലക്ഷം രൂപ മുതല്‍ മൂന്ന് ലക്ഷം രൂപ വരെയാണ് പരീക്ഷ പാസാക്കി കൊടുക്കുന്നതിന്റെ ഫീസ്. വിസ, ഓഫര്‍ ലെറ്റര്‍, എന്നിവ കിട്ടിയാല്‍ പറഞ്ഞ ബാക്കി തുക നല്‍കണം. കഴിഞ്ഞ ഒരു വര്‍ഷമായി മംഗലാപുരം, ബാംഗ്ലൂര്‍, മുംബൈ, ചെന്നൈ, ഡല്‍ഹി എന്നിവടങ്ങളിലെ ഐ.എല്‍.ഇ.ടി.എസ്.

പരീക്ഷാ കേന്ദ്രങ്ങളിലെ ഉദ്യോഗസ്ഥരുടെ ഇടപ്പെടലുകള്‍ വഴി വിദേശരാജ്യങ്ങളില്‍ ജോലി തേടിയവര്‍ വിദേശ മന്ത്രാലയങ്ങള്‍ വഴി നടത്തിയ അന്വേഷണത്തില്‍ ജോലി നഷ്ടപ്പെട്ട് വ്യാജരേഖകള്‍ സമര്‍പ്പിച്ചതിന് കേസില്‍പ്പെടുന്ന അവസ്ഥയിലെത്തിയിരിക്കുകയാണ്.

കേരളത്തില്‍ നിന്ന് വിദേശരാജ്യങ്ങളില്‍ എത്തിയ മലയാളികള്‍ ഉള്‍പ്പടെയുള്ള ഇന്ത്യക്കാര്‍നിരവധിയാണ്, വിദേശമന്ത്രാലയങ്ങള്‍ നടത്തിയ സമഗ്ര അന്വേഷണത്തില്‍ എഴുത്ത് പരീക്ഷയില്‍ പരാജയപ്പെട്ടവര്‍ അനധികൃതമായി വ്യാജരേഖയായി കടന്നുകൂടിയത് കണ്ടെത്തികഴിഞ്ഞു.

ഇതുവരെ പരീക്ഷ നടത്തിയ കേരളത്തിലെ 20 സ്ഥാപനങ്ങളെ കരിമ്പട്ടികയില്‍ പെടുത്തുവാന്‍ ബന്ധപ്പെട്ട വിദേശ മന്ത്രാലായങ്ങള്‍ ഇന്ത്യന്‍ എംബസിവഴി ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി തേടി. യു.എ.ഇ, കുവൈറ്റ് എന്നീ രാജ്യങ്ങളില്‍ എം.ഒ.എച്ച് നേടിതരാമെന്ന വാഗ്ദാനത്തില്‍ നിരവധി ഏജന്‍സികള്‍ വ്യാപകമായി കേരളത്തില്‍ തട്ടിപ്പ് നടത്തുന്നത്.

നിയമപരമായിട്ടുള്ള മാര്‍ഗ്ഗങ്ങളിലൂടെ അല്ലാതെയുള്ള ഐ.എല്‍.ഇ.ടി.എസ്., എം.ഒ.എച്ച് സ്ഥാപനങ്ങളില്‍ ലക്ഷങ്ങള്‍ കൊടുത്തിട്ടും തട്ടിപ്പില്‍ വീണവര്‍ ആശങ്കയിലാണ്. രേഖകള്‍ ഒന്നുതന്നെയില്ലാതെ പണം നല്‍കിയവരാണ് കൂടുതല്‍. യോഗ്യത ഇല്ലാതെ കുറുക്കുവഴിയെ ഐ.എല്‍.ഇ.ടി.എസ്. സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ക്ക് എതിരെ സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

Read more topics: kuravilangadu, nursing, USA
English summary
ILETS, a number of institutions, surveillance
topbanner topbanner

More News from this section

Subscribe by Email