topbanner
Sunday May 28th, 2017 - 6:22:am
topbanner

ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ആറ്റുകാല്‍ മെഡിക്കല്‍ ക്യാമ്പ് മന്ത്രി കെ. കെ. ശൈലജ ഉദ്ഘാടനം ചെയ്തു

NewsDesk
ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ആറ്റുകാല്‍ മെഡിക്കല്‍ ക്യാമ്പ് മന്ത്രി കെ. കെ. ശൈലജ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയടനുബന്ധിച്ച് ദേശീയ ആരോഗ്യ ദൗത്യം ഭക്തജനങ്ങള്‍ക്കായി ആറ്റുകാലില്‍ ഒരുക്കിയിരിക്കുന്ന മെഡിക്കല്‍ ക്യാമ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴിലുള്ള ആയുഷ് ( ആയുര്‍വേദം, ഹോമിയോപതി) സ്റ്റാളുകളും മന്ത്രി സന്ദര്‍ശിച്ചു. കൂടാതെ ആരോഗ്യ വകുപ്പിന്റെ കണ്‍ട്രോള്‍ റൂം കെഎച്ച്ആര്‍ഡബ്ല്യൂഎസിന്റെ രക്ത പരിശോധന ക്യാമ്പ്, ഭക്ഷ്യ സുരക്ഷ എന്നീ സ്റ്റാളുകളുടെ പ്രവര്‍ത്തനവും മന്ത്രി സന്ദര്‍ശിച്ചു വിലയുരുത്തി.

ദേശീയ ആരോഗ്യ ദൗത്യം ഈ വേളയില്‍ സംഘടിക്കുന്ന 27 മെഡിക്കല്‍ ക്യാമ്പുകള്‍ മാതൃകാ പരമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. നഗരത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ക്യാമ്പുകള്‍ സജ്ജമാക്കിയിരിക്കുന്നതിനാല്‍ ഭക്തര്‍ക്ക് ഉടനടി വൈദ്യ സഹായം നല്‍കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

ഓരോ മെഡിക്കല്‍ ക്യാമ്പിലും ഒരു മെഡിക്കല്‍ ഓഫീസര്‍, സ്റ്റാഫ് നഴ്‌സ്, ഫാര്‍മസിസ്റ്റ്, 2 ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് എന്നിവരുടെ സേവനമാണ് ലഭിക്കുക. കൂടാതെ ആറ്റുകാലില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ 2 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, 6 ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് എന്നിവരേയും നിയമിച്ചിട്ടുണ്ട്. ശനിയാഴ്ച രാവിലെ 7.00 മുതല്‍ ഉച്ചയ്ക്ക് 2.00 വരെയാണ് മെഡിക്കല്‍ ക്യാമ്പ് പ്രവര്‍ത്തിക്കുന്നത്.

നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. ശ്രീകുമാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സ്വപ്‌നകുമാരി ജെ., ടെക്‌നിക്കല്‍ അസിസ്റ്റന്റ് അഭയന്‍ ടി. വി. ,കെഎച്ച്ആര്‍ഡബ്ല്യൂഎസ് എം.ഡി അശോക് ലാല്‍, എന്നിവര്‍ പങ്കെടുത്തു.

Read more topics: Attukal Pongala, Attukal temple,
English summary
Attukal Pongala 2017 medical camp inaugurated shailaja teacher
topbanner topbanner

More News from this section

Subscribe by Email