topbanner
Sunday April 23rd, 2017 - 7:28:pm
topbanner

ഒന്നാം ലോകമഹായുദ്ധത്തില്‍ ഇന്ത്യന്‍ സൈനികരുടെപങ്ക്അനുസ്മരിപ്പിക്കുന്ന പ്രദര്‍ശനത്തിന് തുടക്കമായി

NewsDesk
ഒന്നാം ലോകമഹായുദ്ധത്തില്‍ ഇന്ത്യന്‍ സൈനികരുടെപങ്ക്അനുസ്മരിപ്പിക്കുന്ന പ്രദര്‍ശനത്തിന് തുടക്കമായി

കൊച്ചി: ഒന്നാം ലോക മഹായുദ്ധത്തില്‍ ഇന്ത്യന്‍ സൈനികര്‍വഹിച്ച പങ്കിനെക്കുറിച്ചുളള പ്രദര്‍ശനം യുദ്ധത്തിന്റെ നൂറാംവാര്‍ഷികത്തില്‍കൊച്ചിയിലെകാഴ്ചക്കാരില്‍ എത്തിക്കുകയാണ് രണ്ട് ജര്‍മ്മന്‍ വനിതകള്‍.

കൊച്ചി ബിനാലെ ഫൗണ്ടേഷന്റെയും ജര്‍മന്‍ സാംസ്‌കാരികസ്ഥാപനമായഗൊയ്‌ഥെഇന്‍സ്റ്റിറ്റിയൂട്ടിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഡിഗ്ഗിംഗ്ഡീപ്, ക്രോസിംഗ് ഫാര്‍ എന്ന പ്രദര്‍ശനംഗോയ്‌ഥെ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ സയ്യിദ് ഇബ്രാഹിംഉദ്ഘാടനം ചെയ്തു.ഫോര്‍ട്ട് കൊച്ചി പെപ്പര്‍ ഹൗസില്‍ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പ്രദര്‍ശനം കാണാവുന്നതാണ്.പ്രവേശനം സൗജന്യമായിരിക്കും.

പ്രധാനമായും നാല് പേരുടെസൃഷ്ടികളാണ്് പ്രദര്‍ശനത്തിന് ഒരുക്കിയിട്ടുളളത്. ജര്‍മ്മന്‍ ആര്‍ട്ടിസ്റ്റുകളായ എല്‍കെ ഫലാത്, ജൂലിയ ടീക്കെ എന്നിവരാണ് പ്രദര്‍ശനത്തിന്റെക്യൂറേറ്റര്‍മാര്‍. ഐഷ എബ്രഹാം, ജില്‍സ് ഔബ്രെ, സാരാനാഥ് ബാനര്‍ജി, സുരേഖ എന്നിവരുടെസൃഷ്ടികളാണ് പ്രദര്‍ശനത്തിനെത്തുന്നത്.

ഒന്നാം ലോക മഹായുദ്ധം പ്രധാനമായുംയൂറോപ്പിലായിരുന്നു നടന്നതെങ്കിലും അതില്‍കൊളോണിയല്‍ ഇന്ത്യയില്‍ നിന്നുളളസൈനികരുടെ പങ്ക് ഒഴിവാക്കാന്‍ പറ്റാത്തതായിരുന്നു. പത്തു ലക്ഷത്തോളം വരുന്ന ഇന്ത്യന്‍ സൈനികരാണ് ബ്രിട്ടീഷ് സാമ്രാജ്യത്തിനു വേണ്ടി യൂറോപ്പിലും മദ്ധ്യേഷ്യയിലും പടവെട്ടിയത്. അറുപതിനായിരം ഇന്ത്യന്‍ സൈനികര്‍ ഒന്നാം ലോക മഹായുദ്ധത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ചു. ഈ പങ്ക് എടുത്തു കാണിക്കുന്നതായിരിക്കുംചിത്രപ്രദര്‍ശനം.

English summary
An exhibition commemorating the 100 years of World War I, organised by Kochi Biennale Foundation
topbanner topbanner

More News from this section

Subscribe by Email