Friday September 21st, 2018 - 5:48:pm
topbanner
Breaking News

സത്യന്‍ അന്തിക്കാട് ശ്രീനിവാസന്‍ കൂട്ടുകെട്ട്;'സന്ദേശം' റിലീസ് ചെയ്തിട്ട് ഇന്നേക്ക് കാല്‍നൂറ്റാണ്ട്‌

NewsDesk
സത്യന്‍ അന്തിക്കാട് ശ്രീനിവാസന്‍ കൂട്ടുകെട്ട്;'സന്ദേശം' റിലീസ് ചെയ്തിട്ട് ഇന്നേക്ക് കാല്‍നൂറ്റാണ്ട്‌

സത്യന്‍ അന്തിക്കാട്- ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ പിറന്ന മലയാളത്തിലെ എക്കാലത്തേയും മികച്ച രാഷ്ട്രീയ സിനിമകളിലൊന്നായ ''സന്ദേശം'' റിലീസ് ചെയ്തിട്ട് ഇന്നേക്ക് 25 വ‍ർഷം പൂർത്തിയാകുന്നു. 1991 ഒക്ടോബർ 30ന് ആയിരുന്നു ശ്രീനിവാസൻ എഴുതി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രം പുറത്തിറങ്ങിയത്. കാൽ നൂറ്റാണ്ട് പിന്നിട്ടിട്ടും ചിരിയും ചിന്തയും ഉണർത്തുന്നു എന്നുള്ളത് തന്നെയാണ് സിനിമയെ എല്ലാ കാലത്തെയും സന്ദേശമാക്കുന്നത്. പുതിയകാലത്ത് ട്രോളുകൾ സൃഷ്ടിക്കാൻ ഏറെപേർ എടുക്കുന്നതും സന്ദേശം സിനിമയിലെ സംഭാഷണങ്ങളാണെന്നത് സിനിമയെ കാലാതിവർത്തിയാക്കുന്നു.sandesam-movie-25-years

 ആദ്യം സ്വയം നന്നാകണം, പിന്നെ കുടുംബം പിന്നെ നാട്. രാഷ്ട്രീയം തലക്ക് പിടിച്ച മക്കളായ കോട്ടപ്പള്ളി പ്രകാശനും പ്രഭാകരനും, അച്ഛൻ രാഘവൻ നായർ നൽകുന്ന സന്ദേശം. സിനിമ വരച്ചിട്ട രാഷ്ട്രീയ സാമൂഹ്യ ചുറ്റുപാടിന് കാൽ നൂറ്റാണ്ടിനപ്പുറവും കാര്യമായ മാറ്റങ്ങളില്ല. അതുകൊണ്ട് തന്നെ സിനിമയും സിനിമയുടെ സന്ദേശവും ഇന്നും പ്രസക്തമാണ്. ട്രോളായും കോമഡി ക്ലിപ്പുകളായും രാഷ്ട്രീയ ആക്ഷേപഹാസ്യ പരിപാടികളിലെ എക്കാലത്തെയും മികച്ച ഡയലോഗുകളായും സന്ദേശം എന്നും മലയാളിക്ക് മുന്നിലേക്കെത്തുന്നു.sandesam-movie-25-years

 ശ്രീനിവാസൻ സത്യൻ അന്തിക്കാട് ടീമിന്റെ എക്കാലത്തെയും മികച്ച ഹിറ്റാണ് സന്ദേശം. ശ്രീനിവാസനും ജയറാമും തിലകനും ശങ്കരാടിയും സിദ്ധിഖും ഇന്നസെന്റും മാമുക്കോയയും ഒടുവിൽ ഉണ്ണികൃഷ്ണനുമെല്ലാം അനശ്വരമാക്കിയ കഥാപാത്രങ്ങൾ. സിനിമ പറഞ്ഞതിനെക്കാൾ രാഷ്ട്രീയത്തിലെ കള്ളക്കളികളും അഴിമതികളും പെരുകുമ്പോഴാണ് കാൽ നൂറ്റാണ്ടിലേക്കെത്തുന്ന സന്ദേശത്തിന്റെ പ്രസക്തി. സന്ദേശത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് ചോദിക്കുമ്പോഴൊക്കെ രാഷ്ട്രീയക്കാ‍ർ മാറിയാലല്ലേ സന്ദേശം മാറ്റേണ്ടതുള്ളു? എന്ന് ശ്രീനിവാസനും സത്യൻ അന്തികാടും എപ്പോഴും പറയുന്നത് ഈ സിനിമയെപ്പോലെ ഈ സിനിമ മാത്രം എന്നതിന് തെളിവാണ്.sandesham-malayalam-movie-dialogue

ഒരു തിരഞ്ഞെടുപ്പ് കഴിഞ്ഞ് കെ. കരുണാകരന്‍ മന്ത്രിസഭ വരുമ്പോഴാണ് 'സന്ദേശം' പുറത്തിറങ്ങുന്നത്. 25 വര്‍ഷത്തിനുശേഷം പുതിയ രാഷ്ട്രീയസാഹചര്യങ്ങളിലും സന്ദേശം  ചര്‍ച്ച ചെയ്യപ്പെടുമെന്ന് അന്നൊന്നും കരുതിയിരുന്നില്ല. സന്ദേശത്തിന്റെ ഷൂട്ടിങ് കാലഘട്ടത്തിലെ രാഷ്ട്രീയത്തെ ഫോക്കസ് ചെയ്താണ് ചിത്രം വന്നതെങ്കിലും ഇപ്പോ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്ക് വലിയ മാറ്റങ്ങള്‍ വന്നിട്ടില്ല.

തിരഞ്ഞെടുപ്പിന് തോല്‍ക്കുമ്പോള്‍ പാര്‍ട്ടിക്കാര്‍ നിരത്തുന്ന ന്യായാന്യായങ്ങള്‍ക്കു പോലും  മാറ്റങ്ങളില്ല. 'പ്രഥമദൃഷ്ട്യാ അകല്‍ച്ചയിലാണെങ്കിലും...' എന്ന രീതിയില്‍ രാഷ്ട്രീയക്കാര്‍ ഇപ്പോഴും മറുപടി പറഞ്ഞു കൊണ്ടിരിക്കയാണ്. ശ്രീനിവാസന്‍ ചുറ്റുപാടുകളെ നന്നായി നിരീക്ഷിച്ചാണ് സന്ദേശത്തിന്റെ തിരക്കഥയെഴുതിയത്..

ചരിത്രം കുറിച്ച് മന്ത്രി കെ.ടി ജലീൽ അയ്യപ്പ സന്നിധിയില്‍

ആരാണ് ടോം ജോസിന്റെ സുഹൃത്ത് അനീറ്റാ ജോസ്?; വിജിലന്‍സ് അന്വേഷണം നടത്തും

Read more topics: sandesam, movie,
English summary
sathyan anthikkad sreenivasan movie sandesam 25th anniversary
topbanner

More News from this section

Subscribe by Email