Friday September 21st, 2018 - 11:18:pm
topbanner

സന്തോഷ് പണ്ഡിറ്റിന് പിന്‍തുണയുമായി അജു വര്‍ഗ്ഗീസ്

Jikku Joseph
സന്തോഷ് പണ്ഡിറ്റിന് പിന്‍തുണയുമായി അജു വര്‍ഗ്ഗീസ്

പ്രമുഖ ചാനല്‍ ഷോയില്‍ സന്തോഷ് പണ്ഡിറ്റിന് വ്യക്തിപരമായി അവഹേളിച്ചതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയായില്‍ നിന്നും കടുത്ത എതിര്‍പ്പാണ് ചാനല്‍ അവതാരകനും ഷോയില്‍ പങ്കെടുത്തവരും ഏറ്റുവാങ്ങിയത്.

സന്തോഷ് പണ്ഡിറ്റിന്റെ കലയോടും സിനിമയോടുമുള്ള വിയോജിപ്പ് പുലര്‍ത്തേണ്ടത് ഇത്തരത്തിലല്ലെന്ന് ചൂണ്ടിക്കാട്ടി ഷോയ്‌ക്കെതിരെ ട്രോളുകളും സോഷ്യല്‍ മീഡിയായില്‍ സജീവമായി. ഇത്തരത്തിലെ ഒരു ട്രോള്‍ ഷെയര്‍ ചെയ്തുകൊണ്ടാണ് അജു വര്‍ഗ്ഗീസ് സന്തോഷ് പണ്ഡിറ്റിനെ പിന്തുണച്ചത്.

എന്തിന്റെ അടിസ്ഥാനത്തിലാണ് സന്തോഷ് പണ്ഡിറ്റിനെ ആളുകള്‍ അവഹേളിക്കുന്നത്. ഇത് കാണുമ്പോള്‍ അത്ഭുതം തോന്നുന്നു. അദ്ദേഹത്തിന്റെ സിനിമകളോട് നമ്മുക്ക് വ്യത്യസ്ഥമായ അഭിപ്രായങ്ങള്‍ ഉണ്ടാകാം. എന്നാല്‍ സന്തോഷ് പണ്ഡിറ്റിനോടുള്ള മനുഷ്യത്വരഹിതമായ  അവഹേളനത്തില്‍ അദ്ദേഹത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കുന്നുവെന്നാണ് അജു വര്‍ഗ്ഗീസ് തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചത്.

കടംവീട്ടണം, കാറുവാങ്ങണം; ഓണം ബമ്പറടിച്ച ഗണേശന്‍ ഇനി കോടീശ്വരന്‍

സാസംഗ് വലിച്ചെറിഞ്ഞ് ഐ ഫോണ്‍ വാങ്ങണോ; അമിതാഭ് ബച്ചന്‍

English summary
aju-varghese-supports-santhosh-pandit
topbanner

More News from this section

Subscribe by Email