Friday November 16th, 2018 - 10:12:pm
topbanner

'മെല്ലെ'യിലെ രണ്ടാമത്തെ സോംങ്ങ് വീഡിയോ റിലീസ് ചെയ്തു

fasila
'മെല്ലെ'യിലെ രണ്ടാമത്തെ സോംങ്ങ് വീഡിയോ റിലീസ് ചെയ്തു

കൊച്ചി: മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബൽ ആയ മ്യൂസിക്247, 'മെല്ലെ'യിലെ രണ്ടാമത്തെ സോംങ്ങ് വീഡിയോ റിലീസ് ചെയ്തു. "പുഞ്ചപ്പാടത്തെ" എന്ന് തുടങ്ങുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് വൈക്കം വിജയലക്ഷ്മിയാണ്. സന്തോഷ് വർമ്മയുടെ വരികൾക്ക് വിജയ് ജേക്കബ് ഈണം പകർന്നിരിക്കുന്നു.

നവാഗതനായ ബിനു ഉലഹന്നാൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ അമിത് ചക്കാലക്കൽ, തനൂജ കാർത്തിക്, ജോജു ജോർജ്, ജോയ് മാത്യു, പി ബാലചന്ദ്രൻ, വിവേക് ഭാസ്‌ക്കർ ഹരിദാസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഛായാഗ്രഹണം സന്തോഷ് അനിമയും ചിത്രസംയോജനം സുനീഷ് സെബാസ്റ്യനുമാണ് നിർവഹിച്ചിരിക്കുന്നത്. പശ്ചാത്തല സംഗീതം വിജയ് ജേക്കബിന്റേതാണ്. മ്യൂസിക്247നാണ് ഒഫീഷ്യൽ മ്യൂസിക് പാർട്ണർ. ജോണി സി ഡേവിഡ് ആണ് ത്രിയേക പ്രൊഡക്ഷൻസ്ന്റെ ബാനറിൽ ചിത്രം നിർമിച്ചിരിക്കുന്നത്.

Read more topics: Muzik247, melle, Punjapadathe
English summary
Muzik247 Releases The Second Song Video From 'Melle'
topbanner

More News from this section

Subscribe by Email