ജോസ് തെറ്റയിലിനെതിരെ ലൈംഗിക ആരോപണം; പരാതിക്കൊപ്പം പീഡന വീഡിയോയും

Story dated:06/23/2013,06 12 pm

കൊച്ചി: മുന്‍ മന്ത്രി ജോസ് തെറ്റയിലിനെതിരെ ലൈംഗിക ആരോപണം. തെറ്റയിലും മകനും തന്നെ പീഡിപ്പിച്ചെന്നു കാട്ടി അങ്കമാലി മഞ്ഞപ്ര സ്വദേശിനിയായ മുപ്പതുകാരിയാണ് പരാതി നല്‍കിയത്.

തെറ്റയിലുമായി ബന്ധപ്പെടുന്നതിന്റെ ദൃശ്യങ്ങളടക്കമാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. അങ്കമാലിയില്‍ പിതാവ് ആരംഭിച്ച തടി മില്ലിന്റെ ഉദ്ഘാടനത്തിനിടെയാണ് ജോസ് തെറ്റയിലുമായി പരിചയത്തിലാകുന്നതെന്ന് യുവതി പരാതിയില്‍ പറയുന്നു. ചിലപ്പോഴൊക്കെ അച്ഛനെ സഹായിക്കാനായി താനും കടയില്‍ പോകാറുണ്ട്. അവിടെ വച്ചാണ് തെറ്റയിലുമായി പരിചയത്തിലാകുന്നത്.

പിന്നീട് മൊബൈലില്‍ വിളിക്കാറുണ്ടായിരുന്നു. പരിചയം വളര്‍ന്നതോടെ മകനെ കൊണ്ട് തന്നെ വിവാഹം ചെയ്യിക്കാമെന്ന് പറഞ്ഞു. തുടര്‍ന്ന് 2007 മുതല്‍ ആറു തവണ മകന്‍ ലൈംഗികമായി തന്നെ ഉപയോഗിക്കുകയായിരുന്നു. 2012 മുതല്‍ തെറ്റയില്‍ തന്നെ ആലുവയിലെ ഫ്ളാറ്റില്‍ വച്ച് ലൈംഗികമായി ഉപയോഗിച്ചു. വിവാഹം കഴിക്കാന്‍ പോകുന്ന ആളുടെ മകനായതിനാല്‍ ഫ്ളാറ്റിലേക്ക് വിളിച്ചപ്പോള്‍ അസ്വാഭാവികതയൊന്നും തോന്നിയില്ലെന്നും പരാതിയില്‍ പറയുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ ജോസ് തെറ്റയില്‍ ഒന്നാം പ്രതിയായും മകന്‍ രണ്ടാം പ്രതിയായും പോലീസ് കേസെടുത്തു. കേസ് അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് എസ് പി അജിതാ ബീഗം സുല്‍ത്താന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയച്ചു.

അതേ സമയം, പെണ്‍കുട്ടിയെയും കുടുംബത്തെയും വ്യക്തിപരമായി അറിയാമെന്നും ആരോപണങ്ങള്‍ വ്യക്തി വിരോധം തീര്‍ക്കാനാണെന്നും ജോസ് തെറ്റയില്‍ പ്രതികരിച്ചു. കേസ് നിയമപരമായി നേരിടുമെന്ന് അദ്ദേഹം അറിയിച്ചു.

English summary
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കേരള ഓണ്‍ലൈന്‍ ന്യൂസിന്റെ അഭിപ്രായമാവണമെന്നില്ല.