മലയാളി വൈദികന്റെ നേതൃത്വത്തില്‍ ഇറ്റലിയില്‍ പഞ്ചനക്ഷത്ര വേശ്യാലയം

Story dated:10/31/2012,10 27 am

കടുത്തുരുത്തി : ജില്ലയിലെ പ്രമൂഖ ക്രിസ്തീയ അതിരൂപതയിലെ യുവ വൈദികന്റെ മേല്‍ നോട്ടത്തില്‍ ഇറ്റലിയില്‍ പഞ്ചനക്ഷത്ര വേശ്യാലയം. നടത്തിപ്പൂകാര്‍ മലയാളികളായ സ്ത്രീകള്‍. കഥാനായകനായ വൈദികന്‍ രൂപതയിലെ വിവിധ ഇടവകളില്‍ സേവനം ചെയ്യുന്നിടുത്ത് പരിചയപ്പെട്ട വനിതാ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന യുവതികളായ വീട്ടമ്മമാരെയും, അവരുടെ ബന്ധുക്കളായ യുവതികളെയുമാണ് ഇറ്റലിയിലെ വേശ്യാലയത്തില്‍ എത്തിച്ചിരിക്കുന്നത്.

 കടുത്തുരുത്തി, ഏറ്റുമാനൂര്‍, കരികുന്നം, ഉഴവൂര്‍, കൈപ്പുഴ, മടമ്പം, രാജപുരം, മേഖലകളില്‍ നിന്നുള്ള യുവതികളാണ് ഇവിടെ എത്തിയിരിക്കുന്നത്. പ്രായമായവരെ ശ്രൂശുഷിക്കാനായുള്ള ജോലികള്‍ക്കാണ് കൊണ്ടുപോകുന്നത് എന്നാണ് വൈദികന്‍ സ്ത്രീകളുടെ ഭര്‍ത്താക്കന്മാരെയും, മാതാപിതാക്കളെയും ധരിപ്പിച്ചിരിക്കുന്നത്.

കേരളത്തില്‍ നിന്ന് ഇറ്റലിയില്‍ ചെല്ലുന്ന വിവിധ രൂപതകളില്‍പ്പെട്ട വൈദികര്‍, പ്രമൂഖ രാഷ്ട്രീയ നേതാക്കള്‍ എന്നിവര്‍ക്ക് താമസവും വിരുന്നും ഒരുക്കുന്നതും യുവ വൈദികന്റെ പഞ്ചനക്ഷത്ര വേശ്യാലായത്തിലാണ്. വൈദികന്റെ സഹായികളായ ഇടവകയില്‍ ജോലി ചെയ്യുന്ന ചില കന്യാസ്ത്രികളും, സഹവൈദികരും സ്ഥലത്തെ പ്രമൂഖ രാഷ്ട്രീയ ദിവ്യന്മാരും ഉണ്ട്. ഇവര്‍ക്ക് കമ്മിഷന്‍ ഇനത്തില്‍ നല്ല തുക വൈദികന്‍ മാസം ഇവരുടെ അക്കൗണ്ടിലേയ്ക്ക് അയച്ചുകൊടുക്കും.

വൈദികന്റെ ഉത്തരവാദിത്വത്തില്‍ എതാനും മാസങ്ങള്‍ക്കുമുമ്പ് ജില്ലയില്‍ നിന്ന് കൊണ്ടുപോയ വീട്ടമ്മയായ യുവതി ഇറ്റലിയില്‍ എത്തിയതിനെതുടര്‍ന്നാണ് വൈദികന്‍ നടത്തുന്ന വേശ്യാലയത്തിന്റെ കഥ പുറത്തു വന്നത്. യുവതി എതിര്‍പ്പും, ബഹളവും വച്ചതിനെതുടര്‍ന്ന് ഇവരെ ഇറ്റലിയിലെ ചാരിറ്റബിള്‍ സംഘടന നടത്തുന്ന വൃദ്ധസദനത്തില്‍ ജോലിക്കായി നിയോഗിക്കുകയും, യുവതിയുടെ നാട്ടിലെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരമായി 2 ലക്ഷം രൂപാ നല്‍കി വൈദികനും, കൂട്ടാളികളും തടി രക്ഷിച്ചെടുക്കുകകയായിരുന്നു.

ഇറ്റലിയിലേയ്ക്ക് പോയ യുവതികള്‍ കിടപ്പാടം പണയം വച്ചും. ബ്ലേഡ്കാരില്‍ നിന്ന് വന്‍തുക പലിശയ്ക്കും വാങ്ങിയുമാണ് വിസ സംഘടിപ്പിച്ചിരുന്നത്. 2 ലക്ഷം രൂപാ മുതല്‍ 10 ലക്ഷം രൂപാ വരെ വൈദികന്‍ നിയോഗിച്ച ജില്ലയിലെ റിക്രൂട്ടിമെന്റെ ഏജന്റ് യുവതികളില്‍ നിന്നും വാങ്ങിയിരുന്നു. സംഭവം അറിഞ്ഞ യുവജന സംഘടന പ്രവര്‍ത്തകര്‍ സഭാ അധികാരികളുടെ ശ്രദ്ധയില്‍ പരാതി മുഖേനെ സംഭവം അറിയിച്ചിട്ടും, വൈദികന്റെ ഇറ്റലിയിലെ ബിസിനസ്സ് വഴി സഭയ്ക്ക് വര്‍ഷംതോറും കോടികളാണ് ലഭിക്കുന്നത് എന്ന് പറഞ്ഞ് യുവജന സംഘടന പ്രവര്‍ത്തകരെ പിന്‍ന്തിരിപ്പിക്കുകയായിരുന്നു.

ഇറ്റലിയിലേയ്ക്ക് വേശ്യവൃത്തിയിക്കായി യുവതികളെ എത്തിക്കുവാന്‍ വൈദികരും, കന്യാസ്ത്രീകളും അടങ്ങുന്ന വന്‍ സംഘം ആയതിനാല്‍ സര്‍ക്കാര്‍ ഏജന്‍സികളോ, വിദേശമന്ത്രാലയമോ, തൊഴില്‍ മന്ത്രാലയമോ, അന്വേഷണം നടത്താറില്ല എന്നതും ഇവര്‍ക്ക് ഗുണകരമായി.

മലയാളി വൈദികന്റെ ഇറ്റലിയിലെ പഞ്ചനക്ഷത്ര വേശ്യാലയം: ഞെട്ടിക്കുന്ന വിവരങ്ങള്‍ പറത്തുവന്നു


English summary
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കേരള ഓണ്‍ലൈന്‍ ന്യൂസിന്റെ അഭിപ്രായമാവണമെന്നില്ല.