മലയാള ഭാഷയ്ക്ക് ശ്രേഷ്ഠഭാഷാ പദവി

Story dated:May 23, 2013,07 01:pm

ന്യുഡല്‍ഹി: മലയാള ഭാഷാ സ്‌നേഹികളുടെ ചിരകാല അഭിലാഷമായ ശ്രേഷ്ഠ ഭാഷാ പദവിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. കേന്ദ്രസാഹിത്യ അക്കാദമിയുടെ ഭാഷസമതി മലയാളത്തിന് ശ്രേഷ്ടഭാഷ പദവി നല്‍കണമെന്ന് നേരത്തെതന്നെ ശുപാര്‍ശ ചെയ്തിരുന്നതാണ്.

മലയാളത്തിന് ശേഷ്ട്രഭാഷാ പദവി നല്‍കുന്നതിന് കഴിഞ്ഞ ഡിസംബര്‍ 19ന് നടന്ന കേന്ദ്രസാഹിത്യ അക്കാദമിയുടെ ഭാഷാവിദഗ്ധ സമിതിയാണ് അംഗീകാരം നല്‍കിയത്. ഇതുസംബന്ധിച്ച ശുപാര്‍ശ കേന്ദ്ര സാസ്‌കാരിക മന്ത്രാലയത്തിന് കൈമാറുകയും ചെയ്തു. ഈ ശുപാര്‍ശയാണ് ഇപ്പോള്‍ കേന്ദ്രത്തിന് കൈമാറിയിരിക്കുന്നത്.

ഇതോടെ മലയാളവുമായി ബന്ധപ്പെട്ട ഗവേഷണവും പഠനവും ഉള്‍പ്പെടെയുള്ള ചെലവുകള്‍ക്കായി 100 കോടി രൂപയുടെ കേന്ദ്രസഹായം ലഭിക്കും. തമിഴ്, സംസ്‌കൃതം, തെലുങ്ക്, തമിഴ് ഭാഷകള്‍ക്ക് നേരത്തെ ശ്രേഷ്ഠഭാഷ പദവി ലഭിച്ചിരുന്നു.

 നേരത്തെ രണ്ടായിരം വര്‍ഷം പഴക്കമില്ലെന്ന് പറഞ്ഞ് മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി നല്‍കുന്നതിനെ എതിര്‍ത്തിരുന്നു. ഇതേതുടര്‍ന്ന് മലയാള ഭാഷയുടെ പഴക്കത്തെയും സംഭാവനകളെയുംകുറിച്ച് കേരളം നിയോഗിച്ച സമിതി പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റിപ്പോര്‍ട്ടിനൊപ്പം കേരളത്തിന്റെ രാഷ്ട്രീയ സമ്മര്‍ദ്ദവുംകൂടി ആയതോടെ അക്കാദമി മലയാളത്തിന് ശേഷ്ട്രഭാഷാ പദവി നല്‍കുകയായിരുന്നു.

English summary
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കേരള ഓണ്‍ലൈന്‍ ന്യൂസിന്റെ അഭിപ്രായമാവണമെന്നില്ല.