നഗ്നത പ്രകടനം; സീരിയല്‍ നടന്‍ മണികണ്ഠന്‍ പിടിയില്‍

Story dated:Thursday January 31st, 2013,12 38:pm

തിരുവനന്തപുരം: നിരവധി മലയാളം സീരിയലുകളില്‍ ശ്രദ്ധേയമായ വേഷങ്ങളുമായെത്തിയ നടന്‍ പോലീസ് പിടിയിലായി. വനിത ഹോസ്റ്റലിന് മുന്നില്‍ നഗ്നത പ്രദര്‍ശനം നടത്തിയതിന് മണികണ്ഠനെ(30)യാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്.

പി.എം.ജി. ജംഗ്ഷന് സമീപത്തുള്ള വനിത ഹോസ്‌റല്‍ മതിലിനു മുകളില്‍ കയറിയായിരുന്നു നടന്റെ നഗ്നത പ്രദര്‍ശനം. പൊലീസിന്റെ കൈയിലകപ്പെടുമ്പോള്‍ ഇയാള്‍ ഇയാള്‍ പൂര്‍ണനഗ്നനായി ഹോസ്റ്റല്‍ മതിലിനു മുകളില്‍ നില്‍ക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ ഫിബ്രുവരിയില്‍ കാര്യവട്ടം കാമ്പസില്‍ നഗ്നത പ്രദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് ഇയാളെ പോലീസ് പിടികൂടിയിരുന്നു. എന്നാല്‍ തന്നെ തെറ്റിദ്ധരിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നെന്നായിരുന്നു നടന്റെ വാദം. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

നിരവധി സീരിയലുകളില്‍ വൃദ്ധന്റെ വേഷം കൈകാര്യം ചെയ്ത് പ്രശസ്തനാണ് മണികണ്ഠന്‍. ചില സിനികളിലും അഭിനയിച്ചിട്ടുണ്ട്.

English summary
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കേരള ഓണ്‍ലൈന്‍ ന്യൂസിന്റെ അഭിപ്രായമാവണമെന്നില്ല.