മീരയ്‌ക്കെതിരെ വീണ്ടും; പ്രമുഖ രാഷ്ട്രീയ നേതാവുമായി ബന്ധമെന്ന് ആരോപണം

Story dated:05/18/2013,02 21 pm

കൊച്ചി: തികഞ്ഞ മദ്യപാനിയായി കരിയര്‍ നശിപ്പിക്കുകയും, ഷൂട്ടിംഗ് സൈറ്റുകളില്‍ അച്ചടക്കമില്ലായ്മ കാട്ടുകയും ചെയ്‌തെന്ന് ആരോപിക്കപ്പെട്ട നടി മീരാ ജാസ്മിനെതിരെ വീണ്ടും മാധ്യമങ്ങള്‍ രംഗത്തെത്തി. ഇത്തവണ പ്രമുഖ രാഷ്ട്രീയ നേതാവുമായുള്ള ബന്ധത്തെക്കുറിച്ചാണ് ഗോസിപ്പ്.

മീര കാമുകനെ മാറ്റുന്നത് പതിവാക്കിയിരിക്കുകയാണെന്നും ഇപ്പോള്‍ കേരളത്തിലെ ഭരണമുന്നണിയിലെ ഒരു പ്രമുഖ പാര്‍ട്ടിയുടെ തലമുതിര്‍ന്ന നേതാവുമായി മീരയ്ക്ക് അതിരുകടന്ന അടുപ്പവുമാണെന്ന് ഗോസിപ്പ് കോളങ്ങള്‍ പറയുന്നു. സിനിമയുമായി അടുത്ത ബന്ധമുള്ള നേതാവ് കുടുംബം തകരാതിരിക്കാന്‍ രഹസ്യമായാണ് മീരയുമായുള്ള ബന്ധം.

സിനിമയില്‍ നിന്നും പുറം തള്ളപ്പെട്ടു കഴിയുന്ന മീരയുടെ ബാങ്കര്‍ കൂടിയാണത്രെ നേതാവ്, വിലകൂടിയ മദ്യവും ആഡംബരം ജീവിതവും ഒഴിച്ചുകൂടാനാകാത്ത മീരയ്ക്ക് അതുകൊണ്ടുതന്നെ ഇയാളുമായുള്ള ബന്ധം ഒഴിവാക്കാന്‍ പറ്റാത്തതാണെന്നും വെബ് സൈറ്റുകളില്‍ പരക്കുന്ന വാര്‍ത്തകളില്‍ പറയുന്നു. ചെന്നൈയടക്കം പലയിടങ്ങളിലും ഇവര്‍ രഹസ്യമായി സംഗമിക്കാറുണ്ടെന്നും ഇവയില്‍ വിവരിക്കുന്നു.

മീര അതിതമായി മദ്യപിക്കുന്നെന്നും ഉര്‍വ്വശി മീരയെ ഉപദേശിച്ചെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഉര്‍വ്വശി ഇത് നിഷേധിച്ചിട്ടുണ്ട്. മാത്രമല്ല, മീരയെ സിനിമയില്‍ നിന്നും പുറത്താക്കാന്‍ ശ്രമിക്കുന്ന ഒരു കൂട്ടരാണ് ഇത്തരം വാര്‍ത്തകള്‍ക്ക് പിന്നിലെന്ന് മീരയുടെ സുഹൃത്തുക്കള്‍ പറയുന്നു. ഇത്തരത്തില്‍ മീരയെ തകര്‍ക്കാന്‍ കഴിയില്ലെന്നും സിനിമയില്‍ മീര സജീവമാകുമെന്നും ഇവര്‍ പറഞ്ഞു.

English summary
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കേരള ഓണ്‍ലൈന്‍ ന്യൂസിന്റെ അഭിപ്രായമാവണമെന്നില്ല.