ഐറ്റം ഡാന്‍സ് ചെയ്യാന്‍ ഭാമയും

Story dated:05/10/2013,05 03 pm

കൊച്ചി: മലയാളത്തിലെ പുതു തലമുറ നായികമാരെപ്പോലെ ശാലീന സുന്ദരിയായി അഭിനയ രംഗത്തെത്തിയ ഭാമയും ഐറ്റം ഡാന്‍സിനൊരുങ്ങുന്നു. കന്നഡയിലെ ഓട്ടോ രാജയെന്ന ചിത്രത്തിലാണ് ഭാമയുടെ ഐറ്റം നമ്പര്‍.

നാല് കന്നഡ ചിത്രങ്ങളിലാണ് ഇപ്പോള്‍ ഭാമ അഭിനയിക്കുന്നത്. അയ്യപ്പ, അമ്പാര, ഓട്ടോ രാജ, ബര്‍ഫി എന്നീ കന്നഡ ചിത്രങ്ങളാണ് ഭാമയുടേതായി പുറത്തിറങ്ങാനുള്ളത്. അതില്‍ ഓട്ടോ രാജയിലാണ് ഭാമ ഐറ്റം ഡാന്‍സുമായി രംഗത്തെത്തിയിരിക്കുന്നത്.

മലയാളത്തില്‍ അവസരം കുറഞ്ഞ നായികമാര്‍ അന്യഭാഷയില്‍ ശരീര പ്രദര്‍ശനം നടത്തുന്നത് പുതമയുള്ള കാര്യമല്ല. കൂടുതല്‍ അവസരങ്ങള്‍ക്കായി ഇത് ആവശ്യമാണെന്നും ഇവര്‍ മനസ്സിലാക്കുന്നു. താന്‍ അതിരുവിടില്ലെന്ന് കഴിഞ്ഞദിവസം ഭാമ വ്യക്തമാക്കിയതിന് പിന്നാലെയാണ് ഐറ്റം ഡാന്‍സിന്റെ വാര്‍ത്ത പുറത്തുവരുന്നത്.

English summary
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കേരള ഓണ്‍ലൈന്‍ ന്യൂസിന്റെ അഭിപ്രായമാവണമെന്നില്ല.