നടന്‍ ജഗന്നാഥന്‍ അന്തരിച്ചു

Story dated:12/08/2012,03 44 pm

തിരുവനന്തപുരം: പ്രശസ്ത ചലചിത്ര നാടക നടന്‍ ജഗന്നാഥന്‍(74) അന്തരിച്ചു. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരം പൂജപ്പുരയിലെ വസതിയിലായിരുന്നു അന്ത്യം.

മഴവില്‍കാവടി, ആനവവാല്‍ മോതിരം തുടങ്ങി 179 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സിനിമകള്‍ കൂടാതെ സീരിയല്‍, നാടക രംഗത്തും സജീവമായിരുന്നു. നെടുമുടി വേണുവിനും അരവിന്ദനുമൊപ്പമായിരുന്നു നാടകരംഗത്ത് പ്രവര്‍ത്തിച്ചിരുന്നത്.

1986 ല്‍ ഒരിടത്ത് എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി സിനിമാലോകത്ത് എത്തിയത്. 2003 ല്‍ ഇറങ്ങിയ പട്ടണത്തില്‍ സുന്ദരന്‍ എന്ന ചിത്രമാണ് ഒടുവില്‍ അഭിനയിച്ച സിനിമ.

 

English summary
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കേരള ഓണ്‍ലൈന്‍ ന്യൂസിന്റെ അഭിപ്രായമാവണമെന്നില്ല.