കണ്ണൂര്‍ ജില്ലയിലെ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി: വിപുലമായ ഒരുക്കം

Story dated:07/17/2013,12 09 am

കണ്ണൂര്‍; മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയിലേക്കുളള അപേക്ഷകള്‍ ഓണ്‍ലെനായി സമര്‍പ്പിക്കാം. അപേക്ഷകളില്‍ വേഗത്തില്‍ തീരുമാനമെടുക്കാന്‍ കഴിയുംവിധം വിവര സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ടുളള ക്രമീകരണങ്ങളാണ് ചെയ്യുന്നത്. ആഗസ്ത് 26 നാണ് കണ്ണൂര്‍ ജില്ലയില്‍ ജനസമ്പര്‍ക്ക പരിപാടി സംഘടിപ്പിച്ചിട്ടുളളത്. വില്ലേജ്, താലൂക്ക് ഓഫീസുകളിലും അക്ഷയ കേന്ദ്രങ്ങളിലുമാണ് ജനസമ്പര്‍ക്ക പരിപാടിയിലേക്കുളള അപേക്ഷകള്‍ സ്വികരിക്കുക. അപേക്ഷകന് സ്വന്തം വീട്ടിലിരുന്ന് കമ്പ്യൂട്ടര്‍ ഉപയോഗിച്ച് നേരിട്ടും അപേക്ഷ സമര്‍പ്പിക്കാം. ഇതിനായി ഷുെ.സലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റില്‍ എത്തി ആദ്യം രജിസ്റ്റര്‍ ചെയ്യണം. വ്യക്തിഗത വിവരങ്ങള്‍ക്കൊപ്പം ഇ മെയില്‍ ഐഡിയോ മൊബൈല്‍ നമ്പറോ കൂടി നല്‍കേണ്ടതുണ്ട്. രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞാല്‍ രജിസ്‌ട്രേഷന്‍ നമ്പറും എസ് എം എസ് വഴി വെരിഫിക്കേഷന്‍ നമ്പറും ലഭിക്കും. ഇതുപയോഗിച്ച് ലോഗ് ഇന്‍ ചെയ്ത് വേണം അപേക്ഷ സമര്‍പ്പിക്കാന്‍.

അക്ഷയ സെന്റര്‍ വഴി പരാതി സമര്‍പ്പിക്കുന്നവരും വ്യക്തിഗത വിവരങ്ങളടങ്ങിയ അപേക്ഷാ ഫോറം പൂരിപ്പിക്കണം. അനുബന്ധ രേഖകള്‍ അറ്റാച്ച് ചെയ്യാനും സൗകര്യമുണ്ടായിരിക്കും. പരാതിയുടെ ഉളളടക്കം 25 മുതല്‍ 50 വാക്ക് വരെ മലയാളത്തിലോ ഇംഗ്ലീഷിലോ ടൈപ്പ് ചെയ്യാം. അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ ലഭിക്കുന്ന ഡോക്കറ്റ് നമ്പര്‍ ആണ് തുടര്‍ന്നുളള അന്വേഷണങ്ങള്‍ക്ക് ഉപയോഗിക്കേണ്ടത്. ഈ നമ്പര്‍ അടങ്ങിയ അക്‌നോളഡ്ജ്‌മെന്റ് പ്രിന്റ് എടുക്കാനുമാവും.

ജില്ലാ കലക്ടറേറ്റിലെ സെല്ലില്‍ അപേക്ഷകള്‍ പരിശോധിച്ച് ബന്ധപ്പെട്ട വകുപ്പുകളിലേക്ക് ഓണ്‍ലൈനായി തന്നെ അയക്കും. നടപടിയും റിപ്പോര്‍ട്ടും സഹിതം തിരിച്ച് കലക്ടറേറ്റ് സെല്ലില്‍ എത്തുന്ന അപേക്ഷകളില്‍ ജില്ലാതല സ്‌ക്രീനിംഗ് കമ്മിറ്റിയാണ് അന്തിമ തീരുമാനമെടുക്കുക. മുഖ്യമന്ത്രി നേരിട്ട് കാണേണ്ട പരാതികള്‍ സ്‌ക്രീനിംഗ് കമ്മിറ്റി തീരുമാനിച്ച് ജനസമ്പര്‍ക്ക പരിപാടിയിലേക്ക് സമര്‍പ്പിക്കും. ബന്ധപ്പെട്ട പരാതിക്കാരെ ഈ വിവരങ്ങള്‍ എസ് എം എസ് വഴി അറിയിക്കുകയും ചെയ്യും. ഓരോ വകുപ്പിലും ജില്ലാ തലത്തില്‍ പരാതികള്‍ കൈകാര്യം ചെയ്യാന്‍ പ്രതേ്യകം ഉദേ്യാഗസ്ഥരെ നിയോഗിക്കും.

ജില്ലാതലത്തില്‍ ജനസമ്പര്‍ക്ക പരിപാടിയുടെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കലക്ടര്‍ ഡോ.രത്തന്‍ കേല്‍ക്കറുടെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ഓണ്‍ലൈന്‍ ക്രമീകരണങ്ങളെക്കുറിച്ച് സി ഡിറ്റ് വിദഗ്ധര്‍ ക്ലാസ്സെടുത്തു. എ ഡി എം ഒ..മുഹമ്മദ് അസ്ലം, വിവിധ വകുപ്പുകളിലെ ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

English summary
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കേരള ഓണ്‍ലൈന്‍ ന്യൂസിന്റെ അഭിപ്രായമാവണമെന്നില്ല.