Thursday July 16th, 2020 - 6:18:am

മോസ്​കോയിലേക്ക്​ ഹൈദരാബാദില്‍ നിന്ന്​ 50 ടണ്‍ മരുന്നുമായി റഷ്യന്‍ വിമാനം പറന്നു

RA
മോസ്​കോയിലേക്ക്​ ഹൈദരാബാദില്‍ നിന്ന്​ 50 ടണ്‍ മരുന്നുമായി റഷ്യന്‍ വിമാനം പറന്നു

ഹൈദരാബാദ്​: റഷ്യന്‍ വിമാനം ഹൈദരാബാദില്‍ നിന്ന് മോസ്‌കോയിലേക്ക് 50 ടണ്‍ മരുന്നുമായി പറന്നുയര്‍ന്നു. മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും ഉള്‍പ്പെടെ 50 ടണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് വസ്തുക്കളും കയറ്റിക്കൊണ്ട് മോസ്‌കോയിലേക്കുള്ള ആദ്യ റഷ്യന്‍ വാണിജ്യ ചരക്ക് വിമാനം ഹൈദരാബാദില്‍ നിന്ന് ബുധനാഴ്ച പുലര്‍ച്ചെ 12.03 ന് ചരക്കുമായി പുറപ്പെട്ടത്. ചൊവ്വാഴ്​ച രാവിലെ 11.17നാണ്​ ഈ വിമാനം ഹൈദരാബാദ്​ വിമാനത്താവളത്തിലെത്തിയത്​.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ആദ്യമായാണ്​ ഇത്തരത്തില്‍ മരുന്നു കയറ്റാനായി ബോയിങ്​ 777 പാസഞ്ചര്‍ വിമാനം ഹൈദരാബാദി​ലിറങ്ങുന്നത്. ലോക്​ഡൗണ്‍ മൂലം എയ്​റോഫ്ലോട്ട്​ ചരക്കുകപ്പലിന്‍റെ സേവനം പരിമിതപ്പെടുത്തിയിരുന്നു. ആഴ്​ചതോറും വിമാനം വഴിയുള്ള ചരക്കുകയറ്റം പരിഗണനയിലുണ്ട്​.

അടുത്തിടെ, ഹൈദരാബാദ്​ വിമാനത്താവളത്തില്‍ നിന്ന്​ ഇത്യോപ്യന്‍ ചരക്കുവിമാനവും പറന്നുയര്‍ന്നിരുന്നു.

Read more topics: mosco ,russian, plane, journey
English summary
mosco russian plane journey
topbanner

More News from this section

Subscribe by Email